വീട്ടിൽ നിന്ന് പഠിക്കാൻ ഇറങ്ങുന്ന പത്താം ക്ലാസുകാരിയെ ബന്ധു വീട്ടിലേയ്ക്ക് എത്തിച്ച് പീഡനം:- രണ്ട് വർഷമായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി:- 20കാരൻ അറസ്റ്റിൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. തിരുവനന്തപുരം കല്ലറ പാങ്ങോഡാണ് സംഭവം. തെങ്ങുംകോട് സ്വദേശിയായ ഷിനു (20)വിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് പഠിക്കാൻ ഇറങ്ങിയ കുട്ടിയെ ബന്ധുവായ ഇയാളുടെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
രണ്ട് വർഷത്തോളമായി പീഡനം തുടരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പാങ്ങോട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























