2016-20 കാലയളവില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍ വെച്ച് എത്രതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത്? യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഒരൊറ്റ മറുപടി ഇങ്ങനെ !

യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ച ചില ചോദ്യങ്ങൾ ആണിത്. ഈ ചോദ്യങ്ങൾക്ക് കിടിലൻ മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. ആ ഏഴു ചോദ്യങ്ങൾ ഇങ്ങനെ;
*2016-20 കാലയളവില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍വെച്ച് എത്രതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
*ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ സമയത്താണ് കൂടിക്കാഴ്ച നടത്തിയത്.
*പ്രസ്തുത കൂടിക്കാഴ്ചകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നോ.
ഉണ്ടെങ്കില്‍ അതുസംബന്ധിച്ച വിശദാംശം നല്‍കാമോ
*മേല്‍പ്പറഞ്ഞ കൂടിക്കാഴ്ച ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നോ.
*ആണെങ്കില്‍ ഏതൊക്കെ കാര്യങ്ങളാണ് ചര്‍ച്ചചെയ്തത്.
*എന്തൊക്കെ തീരുമാനങ്ങളാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കുമോ.
ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ ഒരൊറ്റ മറുപടി ഇങ്ങനെ; ഔദ്യോഗികസ്വഭാവമുള്ള കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. നിയമസഭയില്‍ എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
https://www.facebook.com/Malayalivartha
























