നായ കുറുകെ ചാടിയതോടെ സഡന്‍ ബ്രേക്കിട്ടു; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഡ്രൈവർ മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ആണ് സംഭവം പൊറ്റമ്മല്‍ സ്വദേശി കനകന്‍ ആണ് മരിച്ചത്.
ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്. തൊണ്ടയാട് ബൈപ്പാസ് വഴി യാത്രചെയ്യുന്നതിനിടെ, ഇവിടെ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. പിന്നാലെ സഡന്‍ ബ്രേക്കിട്ടപ്പോള്‍ ഓട്ടോ മറിഞ്ഞ് കനകന് പരിക്കേല്‍ക്കുകയായിരുന്നു.
അതേസമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കനകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























