Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..


65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...


പൂഞ്ഞാറിനെ കണ്ണീരിലാഴ്ത്തി ആ വിടപറച്ചിൽ! തിങ്കളാഴ്ച ജോലിക്ക് കയറേണ്ടിയിരുന്ന മകനും പ്രിയപ്പെട്ട അധ്യാപികയും ഇനി ഓർമ്മ...

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

27 FEBRUARY 2026 10:20 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം, പത്തനാപുരം, കലഞ്ഞൂർ, മാ​ങ്കോട്​, ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും മലപ്പുറം ജില്ലയിലെ മണ്ണത്തിപോയിൽ പടിഞ്ഞാറംപോയിൽ സ്വദേശി കളക്കണ്ടൻ ഹൗസിൽ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മൃതദേഹങ്ങൾ അഫീഫ്​ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിൽ ത്വാഇഫിന്​ സമീപം മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം നടന്നത്.

മലയാളി ഉംറ ഗ്രൂപ്പിന്റെറ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്.

യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസി​െൻറ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്​ദത്തോടെ പൊട്ടിത്തെറിച്ചത്.

ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്​ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസി​െൻറ മുൻഭാഗവും പൂർണമായും തകർന്നു. തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.
അപകടം നടന്നത് വിജനമായ സ്ഥലത്താണ്​. വിവരമറിഞ്ഞ ഉടൻ പൊലീസും റെഡ് ക്രസൻറും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തി​. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മലപ്പുറം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള വരാണ്​ കൂടുതൽ. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മരിച്ച ഷീബ ഭർത്താവ്​ മജീദിനോടൊപ്പം വർഷങ്ങളായി സൗദിയിലുണ്ട്​. തന്റെ രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പമാണ് ഷീബ ഉംറയ്ക്ക് പോയത്. അപകടത്തിൽ മക്കൾക്കും ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവരാണോ? വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം; പൊലീസിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തണേ  (3 minutes ago)

ദേശാഭിമാനിയുടെ ചൊറിച്ചിൽ  (11 minutes ago)

ഹെലികോപ്റ്റർ യാത്ര വിവാദം ; നിക്ഷേപകരെ കാണാനായിരുന്നു യാത്രയെങ്കിൽ സ്വാഗതാർഹം ; ഗ്യാലറിയിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് വസ്തുത മനസ്സിലാകുന്നതെന്ന് മുൻ മന്ത്രി പി രാജ  (13 minutes ago)

കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...  (17 minutes ago)

കാരക്കുടിയില്‍ പുതിയ ലുക്കിലെത്തി മമ്മൂട്ടി  (22 minutes ago)

ദുരൂഹതകളുമായി 'പൈറേറ്റ്സ് ഓഫ് ഇടുക്കി'; റിലീസ് തീയതി പ്രഖ്യാപിച്ചു!  (28 minutes ago)

തെക്കുകിഴക്കൻ മൺസൂൺ ശക്തമാകും!  (29 minutes ago)

65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...  (32 minutes ago)

വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ടി. സിദ്ദീഖ്; ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വ  (34 minutes ago)

‘എനിക്ക് മരിക്കണ്ട...’ വിമാനത്തിൽ അലറി യുവതി; മേയ്ഡേ’ സന്ദേശം നൽകി നിലവിളി; ലാൻഡിങ്ങിനിടെ സംഭവിച്ചത്  (40 minutes ago)

പൂഞ്ഞാറിനെ കണ്ണീരിലാഴ്ത്തി ആ വിടപറച്ചിൽ! തിങ്കളാഴ്ച ജോലിക്ക് കയറേണ്ടിയിരുന്ന മകനും പ്രിയപ്പെട്ട അധ്യാപികയും ഇനി ഓർമ്മ...  (46 minutes ago)

ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്; ഒരു രൂപ പോലും സർക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല; ഹെലികോപ്റ്റർ വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (51 minutes ago)

പൂനെയെ നടുക്കി മലയാളി കുടുംബത്തിന്റെ മരണം; ഫ്ലാറ്റിൽ വിഷപ്പുക നിറച്ചത് ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച്...  (1 hour ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (1 hour ago)

ആശ്വാസവുമായി റെയിവെ.  (1 hour ago)

Malayali Vartha Recommends