സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.ഇന്നലെ കാച്ചാണിയിലായിരുന്നു അപകടം നടന്നത്.
അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് കാച്ചാണി പള്ളിനടയിൽ വച്ച് ഷിബിന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്.
ബസിനടിയിലേക്ക് വീണു ടയർ കയറിയിറങ്ങി പരുക്കേറ്റ് റോഡിൽ കിടന്ന ഷിബിനയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലുലുമാളിലെ പെർഫ്യൂം സെൻററിലെ ജീവനക്കാരിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. അരുവിക്കര പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.ഭർത്താവ്: സുൽഫി.ഒരു മകളുണ്ട്.
"https://www.facebook.com/Malayalivartha























