ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച അടയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.... മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയവ ഘടിപ്പിച്ചു, വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ ചോര്‍ച്ചയുണ്ടായില്ല

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച അടയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.... മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയവ ഘടിപ്പിച്ചു, വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ ചോര്‍ച്ചയുണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്കാണ് പണി പൂര്‍ത്തിയായത്. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ മാസം 29നാണ് ആരംഭിച്ചത്. ശ്രീകോവിലിനുള്ളില്‍ വെള്ളം വീണതിനെ തുടര്‍ന്നുള്ള വിദഗ്ദ്ധ പരിശോധനയില്‍ പതിമൂന്നിടങ്ങളില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ടായിരുന്നു.
മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയവ ഘടിപ്പിക്കുകയും കാലപ്പഴക്കത്താല്‍ ഇളകിപ്പോയ സിലിക്കണ്‍ പശയ്ക്ക് പകരം പുതിയ പശ ഒട്ടിയ്ക്കുകയും ചെയ്തു. പി.പി.അനന്തനാചാരിയുടെ നേതൃത്വത്തിലായിരുന്നു പണി നടന്നത്.
തിരുവാഭരണം കമ്മിഷണര്‍ ജി.ബൈജു, ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത്കുമാര്‍, വിജിലന്‍സ് എസ്. പി സുബ്രഹ്മണ്യം, എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രഞ്ജിത്ത് ശേഖര്‍, ഹൈക്കോടതി നിരീക്ഷകന്‍ എ.എസ്.പി. കുറുപ്പ് എന്നിവര്‍ മേല്‍നോട്ടം വഹിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha





















