അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും ആരംഭിക്കും.... നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാനായാണ് തീരുമാനം

അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും ആരംഭിക്കും. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാനായാണ് തീരുമാനം. വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു. ഇതില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാല്‍ കേസ് ഇനിയും വൈകും.
നേരത്തെ ഓഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ, വിചാരണ നീളുകയായിരുന്നു.
പ്രതികള്‍ നേരിട്ടും, ഇടനിലക്കാരന്‍ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മധുകേസില്‍ ആകെ 122 സാക്ഷികളാണുള്ളത്. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറി.
"
https://www.facebook.com/Malayalivartha





















