Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

വീണ്ടും ചൂട് കനക്കുന്നു... ഇന്നലെ രണ്ട് ജില്ലകളില്‍ ആഞ്ഞടിച്ച് വ്യാപക നാശനഷ്ടമുണ്ടാക്കിയ മിന്നല്‍ ചുഴലി വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തില്‍ മിന്നല്‍ ചുഴലികള്‍ ഇനിയും ഉണ്ടാകും; ദൈര്‍ഘ്യവും വ്യാസവും ചെറുതാണെങ്കിലും ഇത്തരം ചുഴലികള്‍ അപകടകാരികള്‍

13 SEPTEMBER 2022 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...? നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി?

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്

കേരളത്തിലെ കാലാവസ്ഥ മാറിമറിയുകയാണ്. മിന്നല്‍ പ്രളയത്തിന് പിന്നാലെ മിന്നല്‍ ചുഴലിയും മനസമാധാനം കെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രണ്ടിടത്താണ് മിന്നല്‍ ചുഴലിയടിച്ചത്. കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മിന്നല്‍ ചുഴലിയുണ്ടായത്. കാസര്‍കോട് മാന്യയില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150 ഓളം മരങ്ങള്‍ കട പുഴകി. തൃശൂരില്‍ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റില്‍ വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നു.

ഇനിയും മിന്നല്‍ ചുഴലികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് മിന്നല്‍ ചുഴലികള്‍ പതിവാകുന്നതിന് കാരണം മണ്‍സൂണിന് ഇടവേളകള്‍ വരുന്നതു കൊണ്ടാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തില്‍ മിന്നല്‍ ചുഴലികള്‍ ഇനിയും ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദൈര്‍ഘ്യവും വ്യാസവും ചെറുതാണെങ്കിലും ഇത്തരം ചുഴലികള്‍ അപകടകാരികളെന്നും വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബര്‍ പന്ത്രണ്ടിന് ചാലക്കുടിയിലും, കാസര്‍കോടും. മിനുട്ടുകള്‍ മാത്രം നീണ്ടു നിന്ന മിന്നല്‍ ചുഴലി ചുഴറ്റിയെറിഞ്ഞത് നൂറ്റിയമ്പതിലേറെ മരങ്ങള്‍. വീടുകളുടെ മേല്‍ക്കൂരകള്‍, കൃഷിയിടങ്ങള്‍. രണ്ട് ദിവസം മുമ്പാണ് തൃശ്ശൂരിലെ വരന്തരപ്പിള്ളി മലയോര മേഖലയില്‍ കാറ്റ് അടിച്ചത്. കോടികളുടെ നഷ്ടം. ഇങ്ങനെ തൃശ്ശൂരില്‍ മാത്രം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ പത്തിലേറെ സ്ഥലങ്ങളില്‍ കാറ്റടിച്ചു.

ദൈര്‍ഘ്യം കുറഞ്ഞതും, വേഗമേറിയതുമായ ജലചുഴലികളാണ് യഥാര്‍ഥത്തില്‍ മിന്നല്‍ ചുഴലികള്‍. അന്തരീക്ഷ താപനില കൂടുകയും , മഴ മേഘങ്ങള്‍ രൂപപ്പെട്ട് തണുക്കുകയും ചെയ്യുമ്പോള്‍ ആണ് മിന്നല്‍ ചുഴലി പ്രതിഭാസത്തിനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഭൂമിയില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ ഉയരത്തിലായിരിക്കും ഇത്തരം മേഘങ്ങള്‍ കൂമ്പാരം കണക്കെ രൂപപ്പെടുന്നത്. ചൂട് കൂടിയ സമയത്ത് പെയ്യുന്ന മഴ വെള്ളം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മുകളില്‍ വെച്ച് ബാഷ്പീകരിക്കും. ഇതിലൂടെ വായു പെട്ടെന്ന് തണുക്കുന്നു.

തണുത്ത വായുവിന് സാന്ദ്രത കൂടുതല്‍ ആയതിനാല്‍ പൊടുന്നനെ താഴേക്ക് പതിക്കും. അന്തരീക്ഷത്തിലെ ഘര്‍ഷണം മൂലം ഇത് മിന്നല്‍ ചുഴലിയായി രൂപാന്തരപ്പെടുന്നു. മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല എന്നതാണ് ഇവയെ അപകടകാരികളാക്കുന്നത്. കേരളത്തില്‍ കാറ്റിന്റെ ഗതി നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനം എറണാകുളത്ത് മാത്രമാണ്. എന്നാല്‍ പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം ചുഴലിക്കാറ്റുകളെ പ്രവചിക്കാന്‍ ഇതിന് കഴിയില്ല.

പെട്ടെന്ന് രൂപപ്പെടുകയും, വളരെ കുറച്ച് സ്ഥലത്ത് കൂടി സഞ്ചരിച്ച് ശക്തി കുറഞ്ഞ് അവസാനിക്കുകയും ചെയ്യുകയാണ് രീതി. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് കൂടുന്നതുമാണ് ഇത്തരം പ്രതിഭാസം തുടര്‍ച്ചായായി സംഭവിക്കാനുള്ള കാരണം.

കാസര്‍കോട് മാന്യയിലെ പട്ടാജെ, മല്ലടുക്ക പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെയോടെ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടമാണുണ്ടായത്. അഞ്ച് വീടുകള്‍ക്ക് കേടുപറ്റുകയും 150 ഓളം മരങ്ങള്‍ കട പുഴകുകയും ചെയ്തു.

പല വീടുകള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തൃശ്ശൂരില്‍ ചാലക്കുടിപ്പുഴ തീരത്ത് പുലര്‍ച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ചുഴലിക്കറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക താല്‍ക്കാലികമായി ഇളവ് അനുവദിച്ചു  (33 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍  (42 minutes ago)

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്  (47 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവിന്റെ സഹോദര പുത്രന്‍ അറസ്റ്റില്‍  (53 minutes ago)

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (1 hour ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (2 hours ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (3 hours ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (3 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (3 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (4 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (4 hours ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (4 hours ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (4 hours ago)

Malayali Vartha Recommends