വരുമാനം ഉയര്‍ന്നിട്ടും ഓണക്കാല ആനുകൂല്യങ്ങളൊന്നുമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സങ്കടക്കടലില്‍.....

ഓണക്കാല ആനുകൂല്യങ്ങളൊന്നുമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍..... സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും ഓണം ആനുകൂല്യങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഇത് നിഷേധിക്കപ്പെടുകയാണുണ്ടായത്.
ബോണസ് നീക്കിവയ്ക്കപ്പെട്ട വേതനമാണെന്നും അത് കൃത്യമായി ജീവനക്കാര്‍ക്ക് ലഭ്യമാക്കണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. മുന്‍കാലങ്ങളില്‍ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസം 50 രൂപ വീതം ഓണം പ്രത്യേക അലവന്‍സ് നല്‍കിയിരുന്നു. ഇത്തവണ ഇതും അനുവദിച്ചില്ല.
ചില ദിവസങ്ങളില്‍ പ്രതിദിനവരുമാനം ഇരട്ടിയായി ഉയര്‍ന്നിട്ടും ആനുകൂല്യങ്ങള്‍ നിഷേധിച്ചത് തൊഴിലാളികള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കി. ഓണം പ്രത്യേക അലവന്‍സും ബോണസും ഉത്സവബത്തയും നിഷേധിക്കുന്നത് ചരിത്രത്തിലാദ്യമാണ്.
സെപ്റ്റംബര്‍ ഒന്നിനും 11-നും ഇടയില്‍ തിരുവോണദിവസം ഒഴികെ പ്രതിദിനവരുമാനം അഞ്ചുകോടിക്ക് മുകളിലാണ്. ദക്ഷിണമേഖലയിലായിരുന്നു ഉയര്‍ന്ന വരുമാനം ലഭിച്ചത്. സാധാരണ ഞായറാഴ്ചകളില്‍ 2.5 മുതല്‍ മൂന്നുകോടിവരെ പ്രതിദിനവരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് 11-ന് 6.38 കോടി രൂപ ലഭിച്ചു. ഓണക്കാലത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഷെഡ്യൂളുകള്‍ കുറച്ചെങ്കിലും വരുമാനം ഉയര്‍ന്നുതന്നെയായിരുന്നു. ജീവനക്കാരുടെ കുറവ് കെ.എസ്.ആര്‍.ടി.സി.യുടെ ഓണക്കാല സര്‍വീസിനെ ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha





















