മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും... കെ കെ വേണുഗോപാല്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം

മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും. കെ കെ വേണുഗോപാല്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അടുത്ത മാസം ഒന്നിന് മുകുള്‍ റോത്തഗി ചുമതലയേല്ക്കും എന്നാണ് സൂചന
ജൂണ്‍ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിട്ടുണ്ടായിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമാണ് കെ കെ വേണുഗോപാല്‍ .
മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലിന്റെ കാലാവധി അന്ന് നീട്ടി നല്‍കിയത്.് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത് നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ്.
"
https://www.facebook.com/Malayalivartha























