സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു.... ജില്ലാ ആസ്ഥാനത്തും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധര്‍ണ നടത്തും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്തും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധര്‍ണയും നടത്തും .ഉച്ചയ്ക്ക് രണ്ടര മുതല്‍ നാല് മണിവരെയാണ് ധര്‍ണ നടത്തുന്നത്.
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ ജി എം ഒ എ സമരം ചെയ്യുന്നത്. അടുത്ത മാസം പതിനൊന്നിന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനും തീരുമാനമെടുത്തു.
ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയിട്ട് പോലും പാലിക്കാത്തതാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കാന്‍ കാരണം.രോഗികളുടെ പരിചരണം തടസപ്പെടാതെയായിരിക്കും പ്രതിഷേധമെന്ന് കെ ജി എം ഒ എ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























