കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാനൊരുങ്ങി ധനവകുപ്പ്... കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെ? പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി ധനമന്ത്രി ....

വി. നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത് .ഗ്രാമ - നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക് , കോര്‍പറേഷന്‍ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും .റിപ്പോര്‍ട്ട് വൈകാതെ ധനവകുപ്പിന് സമര്‍പ്പിക്കും.
അതേസമയം കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും.
സോണല്‍ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും.മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പുതുക്കിയ വര്‍ക്ക് നോം ഘട്ടം ഘട്ടമായി നടപ്പിലാക്കും.
കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യൂണിയന്‍ പ്രതിനിധികള്‍ പ്രശംസിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച പരിഹാര നിര്‍ദ്ദേശങ്ങളെയും അവര്‍ സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha