Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ബസിൽനിന്നു കൂട്ട നിലവിളിയും കരച്ചിലും! ചിലർ ബസിൽനിന്നു പുറത്തേക്ക് വീണുകിടക്കുന്നു.... ഹൈറേഞ്ചുകാരുടെ മനസ്സിലെ തീയായ നേര്യമംഗലം വനമേഖല; ചാക്കോച്ചിവളവിൽ കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്ന വാർത്ത നാട്ടുകാർ കേട്ടത് നെഞ്ചിടിപ്പോടെ, രക്ഷകനായത് സ്വകാര്യബസിലെ യാത്രക്കാർ

13 SEPTEMBER 2022 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

കഴിഞ്ഞ ദിവസമാണ് ഏവരിലും ഭീതി പരത്തി കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്ന വാർത്ത വന്നത്. എന്നും ഹൈറേഞ്ചുകാരുടെ മനസ്സിലെ തീയായ നേര്യമംഗലം വനമേഖലയാണ് സ്ഥലം. ആയതിനാൽ തന്നെ ചാക്കോച്ചിവളവിൽ കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്ന വാർത്ത ഏറെ നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കേട്ടത്. ഓണം അവധിക്കുശേഷം സ്കൂളുകളും ഓഫീസുകളും തുറക്കുന്ന ദിവസമായതിനാൽ തന്നെ സാധാരണ ദിവസത്തിന്റെ ഇരട്ടി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നുയെന്ന വാർത്ത കൂടുതൽ പേരിൽ ആശങ്ക പരത്തിയിരുന്നു. സാധാരണ 20 പേരിൽ താഴെ യാത്രക്കാരുണ്ടാകാറുള്ള ബസിൽ തിങ്കളാഴ്ച അറുപത് പേരാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം അടിമാലിയിൽ നിന്ന്‌ രാവിലെ 6.10-നാണ് ബസ് പുറപ്പെട്ടത്. ചാക്കോച്ചിവളവിൽ എത്തുമ്പോൾ തന്നെ 6.50. കോതമംഗലം ഭാഗത്തുനിന്നു അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിന് അപ്രതീക്ഷിതമായി സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബസിലെ യാത്രക്കാരനായ അഫ്സൽ വ്യക്തമാക്കി. റോഡിൽ നിന്നു ഏകദേശം പത്തടി താഴ്ചയിലേക്ക് വട്ടംമറിഞ്ഞ് ബസ് രണ്ട് വലിയ മരങ്ങളിൽ തങ്ങിനിൽക്കുകയാണ് ചെയ്തത്.

അതോടൊപ്പം തന്നെ സ്വകാര്യ ബസിലെ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. പരിക്കേറ്റ യാത്രക്കാരെ ചുമന്ന് റോഡിൽ എത്തിക്കുകയുണ്ടായി. ആദ്യംകണ്ട വാഹനങ്ങളിൽ പരിക്കേറ്റവരെ കയറ്റി അയച്ചുകൊണ്ടിരുന്നു. കൂടുതലും കോളേജ് കുട്ടികളായിരുന്നു. ബസിൽനിന്നു കൂട്ട നിലവിളിയും കരച്ചിലും ഇവർക്ക് കേൾക്കാമായിരുന്നു. ചിലർ ബസിൽനിന്നു പുറത്തേക്ക് വീണുകിടക്കുകയാണ് ചെയ്തത്.

ഈ സമയത്താണ് അഗ്നിരക്ഷാസേനയും, പോലീസും, ഹൈവേ ജാഗ്രതാ സമിതി പ്രവർത്തകരും ഇവിടേക്ക് എത്തിയത്. ഇതോടെ രക്ഷാപ്രവർത്തനത്തിന് വേഗംകൂടുകയുണ്ടായി. അവസാനത്തെ ആളെയും ആശുപത്രിയിലേക്ക് കയറ്റിവിടുമ്പോൾ തന്നെ സമയം 7.10. അപകടം നടന്ന സ്ഥലത്ത് റോഡിന് വീതി വളരെ കുറവായിരുന്നു. ഇതാണ് സൈഡ് കൊടുത്തപ്പോൾ ബസിന്റെ മുൻവശത്തെ ടയർ കൊക്കയിലേക്ക് വീഴുവാൻ കാരണമായത്. സാധാരണയിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ തന്നെ ഏഴ്‍മിനിറ്റ് താമസിച്ചായിരുന്നു ബസിന്റെ യാത്ര. 7.40-ന് കോതമംഗലം സ്റ്റാൻ‍ഡ് പിടിക്കണം. ഇതിനാൽ തന്നെ സാധാരണയേക്കാൾ വേഗം കെ.എസ്.ആർ.ടി.സിക്കും ഉണ്ടായിരുന്നു.

അതേസമയം നേര്യമംഗലം വനമേഖലയിൽ നിരവധി വലിയ ബസ് അപകടങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. 1992-ൽ മൂന്നാം മൈലിൽ ടി.എം.എസ്. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതാണ് മേഖലയിലെ ഏറ്റവും വലിയ അപകടം എന്നത്. ഈ അപകടങ്ങൾക്കെല്ലാം തന്നെ മൂകസാക്ഷിയാണ് ഹൈറേഞ്ചുകാർ.

 

 

കോതമംഗലം ബസേലിയസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ;

നെല്ലിമറ്റം കൊച്ചുകുടിയിൽ റിയാസ് (36), കോട്ടയം മണക്കാട് പുത്തൻവീട്ടിൽ മനോജ് (50), ആവോലിച്ചാൽ നയൻമാക്കൽ റെഷീദ് (38), കോതമംഗലം വലിയപറമ്പിൽ ജയൻ (44), നേര്യമംഗലം നിരവത്ത് പ്രജൻ (47), ചാറ്റുപാറ കുളത്തായീൽ അഫ്സൽ കെ. നാസർ (21), വാളറ പാലയ്ക്കൽ കൊച്ചുജോസഫ് (40), അടിമാലി കുട്ടിയത്ത് സാബു (53), മൂന്നാർ ചിറയത്ത് അബ്ബാസ് (38), വാളറ കൊളിയത്ത് അഭിജിത്ത് (19), അടിമാലി കരിക്കിൻകുടിയിൽ അൽഫിയ സമദ് (19), ചാറ്റുപാറ പുതിയത്ത് അൽജോ റോയി (18), ശല്യംപാറ പുല്ലാട്ട് ക്ലിൻറ് (23), ദേവിയാർ ഇല്ലതൊട്ടിയിൽ ബിനോയി (29), നെടുങ്കണ്ടം പുല്ലാട്ട് ആഷിക് (24), അടിമാലി പുത്തൻപുരയിൽ ഹരികൃഷ്ണൻ (24), ശല്യാംപാറ പുല്ലാട്ട് അസീസ് (43)

കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവർ ഇങ്ങനെ;

ഡ്രൈവർ മൂന്നാർ ലോവർ ഡിവിഷൻ പെരിയവര എസ്റ്റേറ്റ് പരമേശ്വരൻ (48), കണ്ടക്ടർ കൊല്ലം കൊടുവിള പള്ളിവിളചെരുവിൽ സുബാഷ് (46), പെരുമ്പാവൂർ അല്ലപ്ര പറയൻചാലിൽ ആദർശ് (19), ഇടുക്കി മുതുവാൻകുടി പാത്തിപ്പറമ്പിൽ ഷാമോൻ (36), അടിമാലി കല്ലുവിളയിൽ സാജു (30), അടിമാലി ചൂണ്ടക്കുളം പ്രവീൺ (24), കോടനാട് മുടക്കുഴ പറയൻചാലിൽ അഭിജിത്ത് (27), സഹോദരൻ അഖിൽജിത്ത് (26), അടിമാലി കുന്നത്ത് കമലാദേവി (55), അടിമാലി ചാലിയൻപാറ അൻവർഷാ (23).


ധർമഗിരി ആശുപത്രിയിൽ ചികിത്സ തേടിയവർ;

തോക്കുപാറ വലിയപറമ്പിൽ റംല (41), തോക്കുപാറ മേക്കോത്തിൽ റെജി ജോസഫ് (46), ആനച്ചാൽ തെക്കേടത്ത് ലിസി തോമസ് (33), ഇരുമ്പുപാലം പുത്തൻ പുരയ്ക്കൽ ആര്യ (24), വെള്ളത്തൂവൽ പാറയ്ക്കൽ അനൂപ് (36), വാളറ മങ്ങാട്ട് തോമസ് (79), കോഴിക്കോട് വെളക്കത്ത് സോമിൻ (26), ആനച്ചാൽ തേക്കുംകാട്ടിൽ തോമസ് (52), തോക്കുപാറ വലിയപറമ്പിൽ ഷെഫീക്ക് (22), പത്താംമൈൽ വലിയറ അഫീസ് (32).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (13 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (19 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (44 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends