പിക്കപ്പ് ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെ തൃശൂര്‍- കോഴിക്കോട് ദേശീയപാതയില്‍ വച്ചായിരുന്നു അപകടം

പിക്കപ്പ് ലോറി ബൈക്കിലിടിച്ച് രണ്ട് മരണം. മലപ്പുറം തിരൂരങ്ങാടി വെളിമുക്കിലാണ് അപകടമുണ്ടായത്. വേങ്ങര സ്വദേശി അബ്ദുള്ള കോയ, ബാലുശേരി സ്വദേശി ഫായിസ് അമീന്‍ എന്നിവരാണ് മരിച്ചത്.
തൃശൂര്‍- കോഴിക്കോട് ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന പിക്കപ്പ് ലോറി കാറിനെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രികരായ രണ്ടു പേരും തല്‍ക്ഷണം മരണമടഞ്ഞു. പിക്കപ്പിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























