ത്വക്ക് രോഗങ്ങൾ ഉൾപ്പടെയുള്ള നായ്ക്കങ്ങൾ നടക്കുന്നത് രോഗികൾക്കിടയിലൂടെ; ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും തെരുവുനായ ശല്യം രൂക്ഷം, രാത്രികാലങ്ങളിൽ ഈ നായ്‌ക്കളെ പലതും അക്രമണകാരികളാകുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിരവധി ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ള തെരുവുനായ്‌ക്കളാണ് ഇത്തരത്തിൽ ആശുപത്രി മുറ്റങ്ങളിൽ അലഞ്ഞു നടക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ഈ നായ്‌ക്കളിൽ പലതും അക്രമണകാരികളാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഏറെ ഭയത്തോടെയാണ് ആശുപത്രിയുടെ മുറ്റത്തുകൂടി നടക്കുന്നത്. ഓരോ വാഹനങ്ങളുടെയും അടിയിൽ 30 ഓളം തെരുവ് നായ്‌ക്കളാണ് തണൽ പറ്റി വിശ്രമിക്കാറുള്ളത് പോലും. ഇവയിൽ ഏറിയ നായ്‌ക്കളും രാത്രി കാലങ്ങളിൽ ആശുപത്രിയുടെ വരാന്തകളിലേക്ക് എത്തുകയാണ് പതിവ്. കൊച്ചുകുട്ടികളുമായി ചികിത്സ തേടിയെത്തുന്ന ആളുകൾ ഇതോടെ വളരെ ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്.
അതേസമയം ആശുപത്രി മുറ്റത്ത് കഴിയുന്ന പല നായ്‌ക്കളും അക്രമകാരികളാണ്. രോഗികൾക്കിടയിലൂടെ ത്വക്ക് രോഗം ബാധിച്ച നായ്‌ക്കൾ യഥേഷ്ടം അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha


























