നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക; ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ നടത്തുക ലക്ഷ്യം; പിണറായി വിജയനും മന്ത്രിമാരും യൂറോപിലേക്ക് കുതിക്കുന്നു; ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങൾ സന്ദര്‍ശിക്കും; യാത്രയ്ക്കുള്ള അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കും

പിണറായി വിജയനും മന്ത്രിമാരും യൂറോപിലേക്ക് കുതിക്കാനൊരുങ്ങുകയാണ്. ചില ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് യൂറോപ്പിലേക്ക് കുതിക്കാൻ മുഖ്യമന്ത്രി ഒരുങ്ങുന്നത്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്ക് വേണ്ടിയുമാണ് സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങൾ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുവാൻ ഒരുങ്ങുന്നത് . ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി മാത്രമല്ല പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ബ്രിട്ടണിലേക്കുള്ള സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഉണ്ടാകുമെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന.
ഈ യാത്രയിലൂടെ ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ ആകര്‍ഷണമായിരിക്കും. പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇത് വരെയും വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നോര്‍വെയിലും മന്ത്രി തല സന്ദര്‍ശനം നടത്തുവാൻ തയ്യറെടുക്കുകയാണ്. അടുത്ത മാസമായിരിക്കും സന്ദര്‍ശനം നടക്കുക . ഇതിനായി അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുവാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha


























