Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

മുഖ്യനെ കടത്തിവെട്ടാൻ മരുമകൻ...റിയാസും യുറോപ്പിലേക്ക്..! പാരീസ് സന്ദർശനം ഈ മാസം 19 മുതൽ 24 വരെ, സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് യാത്രെന്ന് റിപ്പോർട്ട്, ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്ന് ധനമന്ത്രി

13 SEPTEMBER 2022 02:24 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അടക്കമുള്ള സംഘം ഫിൻലൻഡ് സന്ദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇവർക്കൊക്കെ മുമ്പ് മുഖ്യമന്ത്രിയുടെ മരുമനും പൊതുമരാമത്ത് മന്ത്രിയുമായി പി.എ മുഹമ്മദ് റിയാസ് പാരീസ് സന്ദർശിക്കാൻ പോകുകയാണ്. ഈ മാസം 19 മുതൽ 24 വരെ ആണ് മന്ത്രി റിയാസിന്റെ പാരീസ് സന്ദർശനം എന്നാണ് ലഭിക്കുന്ന വിവരം.

സെപ്റ്റംബർ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കാനാണ് യാത്ര. നിക്ഷേപ ആകർഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വിദേശ യാത്ര. വിദ്യാഭ്യാസ മേഖലയിലെ പഠനത്തിനായി ഫിൻലൻഡാകും മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും സന്ദർശനം നടത്തുക.ഫിൻലൻഡ് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. നോർവെയിലും സന്ദർശനം നടത്തും.

ധനമന്ത്രി കെ.എൻ.ബാലോഗാപാലും വ്യവസായ മന്ത്രി പി.രാജീവും ഉൾപ്പെട്ട സംഘമാകും ബ്രിട്ടണിൽ സന്ദർശനം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിമാരുടെ വിദേശയാത്രകൾ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നതാണെന്നും അധികം ചെലവില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്നെ പ്രതികരിച്ചിരിക്കുന്നത്. ഓണത്തിന് ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവിട്ടതോടെ ഖജനാവ് കാലിയായെന്നും കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കി സർക്കാർ കർശനമായ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രിമാരുടെ യുറോപ്പ് സന്ദർശനത്തിന് വലിയ ചെലവൊന്നും ഇല്ലെന്ന് ധനമന്ത്രി തന്നെ പറയുന്നത്.

ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നാണ് ധനമന്ത്രിയുടെ പ്രതികരണം. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നാം പോകേണ്ടതുണ്ട്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല എന്ന് പറഞ്ഞ മന്ത്രി, യൂറോപ്പിലേയ്‌ക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ചോദിച്ചു.

സർക്കാർ സാമ്പത്തിക പ്രതിസന്ധികൾക്കിടെ വീർപ്പുമുട്ടുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര അധിക ചിലവാണെന്ന് വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. കേരളം ദരിദ്രമായ സംസ്ഥാനമല്ല, അതിനാൽ വിദേശ യാത്ര സംബന്ധിച്ചുള്ള കാര്യങ്ങളല്ല ചർച്ച ചെയ്യപ്പെടേണ്ടത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടത്. ഓണത്തിന് അൽപം ചെലവ് കൂടിയെങ്കിലും ഖജനാവിന് അപകടമില്ലെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.

ഓണച്ചെലവുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒറ്റയടിക്ക് 15,000 കോടി രൂപ പോയത് പ്രധാനമായും റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ് എന്നിവയ്ക്കായിരുന്നു . ഇതിനു പുറമേ കെഎസ്ആർടിസിയിൽ പെൻഷനും ശമ്പളവും കൊടുക്കാൻ 300 കോടി രൂപയും നൽകി. ഈ സാമ്പത്തിക വർഷം കെഎസ്ആർടിസിക്ക് നൽകാനായി ബജറ്റിൽ ആകെ 1000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് 1500 കോടി രൂപയായി ഉയരും. 4,000 കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുത്താണ് ഓണത്തിനു സർക്കാർ പിടിച്ചുനിന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 minute ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (10 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (33 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (45 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (51 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

Malayali Vartha Recommends