ഓപ്പറേഷന് മുൻപുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ ഞാനിതായെത്തിയെന്ന് ഡോക്ടർ പറഞ്ഞു കാണും; ഓടിയെത്തിയ ആ കർത്തവ്യ ബോധത്തെ കാണാതെ പോകാൻ പാടില്ല; അങ്ങനെ ടെൻഷനടിച്ച് ഓടിയെത്തുമ്പോൾ ഓപ്പറേഷൻ ചെയ്യുവാനുള്ള മനസ്സാന്നിധ്യം ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തം; ഇവിടെ അങ്ങനെ ഓടാൻ കഴിയുമോ എന്നുള്ളതാണ് ചോദ്യം; നിർണായകമായ കുറിപ്പുമായി ഡോ സുൽഫി നൂഹു

ബാംഗ്ലൂരിൽ ഒരു ഡോക്ടർ ട്രാഫിക് ബ്ലോക്ക് തരണം ചെയ്യാൻ മൂന്നു കിലോമീറ്റർ ഓടി ഓപ്പറേഷൻ ചെയ്ത വാർത്ത നാം അറിഞ്ഞതാണ്. ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇവിടെവിടോടാൻ
ബാംഗ്ലൂരിൽ ഒരു ഡോക്ടർ ട്രാഫിക് ബ്ലോക്ക് തരണം ചെയ്യാൻ മൂന്നു കിലോമീറ്റർ ഓടി ഓപ്പറേഷൻ ചെയ്ത വാർത്ത കേട്ടു കാണും. 10 മിനിറ്റ് ഡ്രൈവ് ചെയ്യേണ്ട സ്ഥലം ഒരു മണിക്കൂറെങ്കിലുമെടുക്കുമെന്ന് കണ്ടു ഓടിയെത്താൻ ശ്രമിച്ച ഡോക്ടർക്ക് നല്ല നമസ്കാരം. ഓപ്പറേഷന് മുൻപുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ ഞാനിതായെത്തിയെന്ന് ഡോക്ടർ പറഞ്ഞു കാണും.
ഓടിയെത്തിയ ആ കർത്തവ്യ ബോധത്തെ കാണാതെ പോകാൻ പാടില്ല. അങ്ങനെ ടെൻഷനടിച്ച് ഓടിയെത്തുമ്പോൾ ഓപ്പറേഷൻ ചെയ്യുവാനുള്ള മനസ്സാന്നിധ്യം ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തം. സ്ഥിരമായി വ്യായാമം ചെയ്യുന്ന ആൾക്കാർക്ക് ഓടി കഴിയുമ്പോൾ കൂടുതൽ റിലാക്സേഷൻ കിട്ടുമെന്നാണ് ശാസ്ത്രം. മാനസിക പിരി മുറുക്കം കുറയുകയും ശാരീരികമായ ഉത്സാഹം കൂടുകയും ചെയ്യും.
പക്ഷേ ടെൻഷൻ അടിച്ചോടുമ്പോൾ അങ്ങനെയാകണമെന്നില്ല എന്നുള്ളത് മറ്റൊരു വസ്തുത. ഇവിടെ , അങ്ങനെ ഓടാൻ കഴിയുമോ എന്നുള്ളതാണ് ചോദ്യം. നാടായ നാടൊക്കെ റോഡുകളും മറ്റ് പാതകളുംമൊക്കെ വികസിക്കുന്ന കാലം. പക്ഷേ ഇവിടെ ഓടാൻ അല്ലെങ്കിൽ ഒന്നു നടക്കാൻ അല്ലെങ്കിൽ ഒന്ന് സൈക്കിൾ ചവിട്ടാൻ പാതകൾ ഒഴിച്ചിട്ടാണോ ഈ റോഡുകൾ നിർമ്മിക്കുന്നത് എന്ന ചോദ്യം ആരെയും അലോസരപ്പെടുത്തരുത്. 50 കൊല്ലത്തിനപ്പുറമുള്ള കേരളം കാണണം. പാതകളിലൊക്കെ നടപ്പാതയും സൈക്കിൾ പാതയും നിർബന്ധമാക്കണം.
ആ കാഴ്ചപ്പാടോടുകൂടി വേണം റോഡുകളുടെ വികസനമുണ്ടാകാൻ. അത് ഹൈവേ ആണെങ്കിലും അല്ലെങ്കിലും. എന്നാലല്ലേ ഞങ്ങൾക്കൊക്കെ ഓടിപ്പോയി ഓപ്പറേഷൻ ചെയ്യാൻ കഴിയൂ! ഇനി ട്രാഫിക് കുറയുമെന്ന് ഒരു കരുതലും വേണ്ട. ട്രാഫിക് മിന്നൽ വേഗത്തിൽ വർദ്ധിക്കുമ്പോൾ നടക്കാനും ഓടാനും സൈക്കിൾ ചവിട്ടാനുമുള്ള പാതകൾ ഒച്ചിന്റെ വേഗത്തിലെങ്കിലും ഉണ്ടാകണം. ഓടിപ്പോയി ഓപ്പറേഷൻ ചെയ്യാനുള്ളതാണേ!
https://www.facebook.com/Malayalivartha


























