മഹ്സ അമിനിയുടെ ദാരുണ മരണമങ്ങ് ഇറാനിലല്ലേ ഇന്ത്യയിലല്ലോ എന്ന ചില നിഷ്കു മെഴുകൽ കാണുമ്പോൾ ചിരിയാണ് വരുന്നത്; ഇന്തൃയുമായി യാതൊരു ബന്ധവുമില്ലാത്ത പലസ്തീനിൽ ഇസ്രയേൽ ബോംബിടുമ്പോൾ ഗാസ വിലാപകാവ്യങ്ങളെഴുതുന്ന അതേ ടീമാണ് ഇത്തരത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നത്; ഹിജാബ് എന്ന ശിരോവസ്ത്രം ഒരു ഇസ്ലാമിക പെൺകുട്ടി മരിക്കണമോ ജീവിക്കണമോ എന്നതിൻ്റെ ചോയ്സ് ആയി തീരുമ്പോൾ ആ രീതി അതി പ്രാകൃതമാകുന്നു; തുറന്നടിച്ച് അഞ്ജു പാർവതി

ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചിരുന്നു.ഈ സംഭവത്തില്‍ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി. അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ; തീർച്ചയായും ഹിജാബ് ഒരു പേഴ്സണൽ ചോയ്സ് തന്നെയാണ്. എന്തിൻ്റെ? ഒരാൾ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ !
ഇറാനിൽ ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ ഒരു ഇരുപത്തിരണ്ട് വയസ്സുള്ള പെൺകുട്ടി അതിദാരുണമായി മതമൗലികവാദികളായ പോലീസുകാരുടെ കൊടിയ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. ഹിജാബ് എന്നത് മുസ്ലിം സ്ത്രീകളുടെ റൈറ്റ് ആയും ചോയ്സ് ആയും നറേറ്റ് ചെയ്ത് സപ്പോർട്ട് കൊടുത്ത പലരും ഇറാനിൽ നടന്ന ഈ കൊടിയ പാതകത്തെ പ്രതി ഒരക്ഷരം മിണ്ടിയിട്ടില്ല. ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇറാൻ.
ആധുനികവത്കരണത്തിന്റെ ഭാഗമായി 1930ല്‍ ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ 1979 മുതല്‍ വിശ്വാസികളും അല്ലാത്തവരും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുകയായിരുന്നു. തടവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. ഇത്തരം കാടൻ നിയമങ്ങൾ നടപ്പാക്കുന്ന രാജ്യമാണ് കർണ്ണാടകയിലെ ഹിജാബ് വിഷയത്തിൽ ഇന്ത്യക്ക് സ്റ്റഡി ക്ലാസ്സ് എടുക്കാൻ മുന്നിൽ നിന്നത് എന്നതാണ് ഏറ്റവും വലിയ കോമഡി. ഇറാനിയൻ വാർത്താമാധ്യമമായ പ്രസ്സ് ടി.വിയൊക്കെ അന്ന് 24x7 സംപ്രേഷണം ചെയ്തിരുന്നത് ഇന്ത്യയിൽ ഹിജാബ് ധരിക്കുന്നതിന് വിലക്ക് എന്ന രീതിയിലെ ഫേക്ക് വാർത്തകളായിരുന്നു.
മഹ്സ അമിനിയുടെ ദാരുണ മരണമങ്ങ് ഇറാനിലല്ലേ ഇന്ത്യയിലല്ലോ എന്ന ചില നിഷ്കു മെഴുകൽ കാണുമ്പോൾ ചിരിയാണ് വരുന്നത്. ഇന്തൃയുമായി യാതൊരു ബന്ധവുമില്ലാത്ത പലസ്തീനിൽ ഇസ്രയേൽ ബോംബിടുമ്പോൾ ഗാസ വിലാപകാവ്യങ്ങളെഴുതുന്ന അതേ ടീമാണ് ഇത്തരത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നത്. 50 ലക്ഷത്തിൻ്റെ മതിലിനകത്ത് നവോത്ഥാനത്തിൻ്റെ വാൾപേപ്പർ ഒട്ടിച്ച് അതിൽ ഹിജാബ് വിഷയത്തിലെ സ്റ്റേറ്റ്മെൻ്റുകൾ ചുമരെഴുത്താക്കി ലിബറൽ ഫെമിനിസ്റ്റ് കുപ്പായം ഇട്ട ടീമുകളൊന്നും ഇറാനും കണ്ടില്ല; മഹ്സ അമിനിയെയും കണ്ടില്ല.
കർണ്ണാടകയിൽ യൂണിഫോമിൽ ഹിജാബ് ഒരു add on ആക്കുന്നതിനെതിരെ നടന്ന ഹിജാബ് സമരത്തെ നിർബന്ധിത ഹിജാബ് നിരോധനമായി മാറ്റിയെഴുതിയ ബ്രീഡുകൾക്ക് ഇറാനിലെ നിർബന്ധിത ഹിജാബ് വല്ക്കരണത്തെ കാണാൻ എങ്ങനെ കഴിയും? ഹിജാബ് എന്ന ശിരോവസ്ത്രം ഒരു ഇസ്ലാമിക പെൺകുട്ടി മരിക്കണമോ ജീവിക്കണമോ എന്നതിൻ്റെ ചോയ്സ് ആയി തീരുമ്പോൾ ആ രീതി അതി പ്രാകൃതമാകുന്നു. അത്തരമൊന്ന് മതശാസനമായി കരുതുന്ന മതരാജ്യവും അതി പ്രാകൃതമാകുന്നു.
https://www.facebook.com/Malayalivartha

























