മദ്യപിക്കുന്നതിനിടയിൽ കൂടെയിരുന്ന ആളുമായി വഴക്കുണ്ടായി; അയാളെ തള്ളിയിട്ട് നിലത്തിട്ട് ചവുട്ടി ഓടി രക്ഷപ്പെട്ടു; ഒളിവിൽ താമസിക്കുന്നതിനിടയിൽ കൂടെ ജോലി ചെയ്തിരുന്നയാളെ മദ്യലഹരിയിൽ കൊന്ന് ബെഡ്ഷീറ്റിൽ കെട്ടി അഴുക്കുചാലിൽ ഇട്ടു; പോലീസിനെ വെട്ടിച്ച് ഒളിച്ച് താമസിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടിയത് ഇങ്ങനെ!!!

ഫറോക്ക് ചുങ്കം മീൻ മാർക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജ്ജുനന്റെ കൊലപാതകം നടന്ന് എട്ടു മാസത്തിനു ശേഷം പ്രതിയെ പിടിക്കൂടിയിരിക്കുകയാണ്. ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാർ (39) ആണ് അറസ്റ്റിലായത്.
ജനുവരി പത്താം തീയതി രാത്രി 09 മണിക്കായിരുന്നു കൊലപാതകം,നടന്നത്. മോഷണ കേസ് കേസുകളിൽ പ്രതിയാണ് സുധീഷ് ചുങ്കം. ഇയാൾ ലഹരിമരുന്നിന് അടിമയാണ്. ചുള്ളിപറമ്പ് റോഡിലെ മീൻ മാർക്കറ്റിനു സമീപത്തെ സ്ലാബിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു ഇയാൾ. അടുത്ത് ഇരുന്ന അർജ്ജുനനുമായി പരസ്പരം വഴക്കുണ്ടായി. അർജുനനെ സുധീഷ് തള്ളിയിട്ടു. നിലത്തിട്ട് ചവുട്ടി. സുധീഷ് ഓടി രക്ഷപ്പെട്ടു.
അടുത്ത ദിവസം ബോധമില്ലാതെ രക്തം വാർന്നു കിടന്ന അർജ്ജുനനെ നാട്ടുക്കാർ ചേർന്ന് ഫറോക്ക് താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. 19-ന് അർജ്ജുനൻ മരിച്ചു . ശരീരത്തിലെ എല്ലുകൾ പൊട്ടിയിരുന്നു. തലച്ചോറിലെ ക്ഷതംമൂലം രക്തം കട്ടപിടിച്ചു. ഇതൊക്കെയാണ് മരണ കാരണമായത്. ഇതിനിടയിൽ സുധീഷ് ഒളിവിൽ പോയി.
തമിഴ്നാട്ടിലേക്ക് കടന്ന പ്രതി പലയിടങ്ങളിൽ ഒളിച്ചു താമസിച്ചു . പത്തോളം മൊബൈൽ ഫോണുകളും, നിരവധി സിം കാർഡുകളും ഉപയോഗിച്ചു. തമിഴ്, ഹിന്ദി തുടങ്ങീ നിരവധി ഭാഷകൾ അറിയാമായിരുന്നു. കാഴ്ചയിൽ തമിഴനെന്ന് തോന്നിക്കും. അതുകൊണ്ട് ഒളിച്ചു കഴിയാൻ ഇയാൾക്ക് എളുപ്പമായിരുന്നു. ഇതിനിടിയിൽ അവിടെയും കൊലപാതകം നടത്തി.
ഇതിനിടയിൽ കൂടെ ജോലി ചെയ്തിരുന്നയാളെ മദ്യലഹരിയിൽ കൊന്ന് ബെഡ്ഷീറ്റിൽ കെട്ടി റെയിൽവേ ട്രാക്കിലിടാൻ ഇയാൾ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോൾ അഴുക്കുചാലിൽ ഇട്ടു. ശക്തമായ മഴ കാരണം മൃതശരീരം ഓടക്ക് ഉള്ളിലേക്ക് പോയി. അഴുകിയ രീതിയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ഒടുവിൽ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ എംപി സന്ദീപിൻ്റെ കീഴിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























