മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍...... മുഖ്യമന്ത്രിക്കു നേരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അസാധാരണനീക്കവുമായി രംഗത്ത്... ഇന്ന് രാജ് ഭവനില്‍ പത്രസമ്മേളനം

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍...... മുഖ്യമന്ത്രിക്കുനേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അസാധാരണനീക്കവുമായി രംഗത്ത്. തിങ്കളാഴ്ച രാജ്ഭവനില്‍ അദ്ദേഹം പത്രസമ്മേളനം വിളിച്ചു.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവുനല്‍കാനാണ് പത്രസമ്മേളനമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രാവിലെ 11.45നാണ് പത്രസമ്മേളനം. അതേസമയം, നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം അറിയാതെ അസംബന്ധം പറയുകയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുവരെ തനിക്കെതിരേ ഒളിഞ്ഞുനിന്ന് കളിച്ച മുഖ്യമന്ത്രി വെളിച്ചത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഇതിനോട് ഗവര്‍ണര്‍ പ്രതികരിച്ചത്.
ഇതിനുപിന്നാലെയാണ് തെളിവുകള്‍ പുറത്തുവിടാന്‍ രാജ്ഭവനില്‍ അടിയന്തരപത്രസമ്മേളനം അദ്ദേഹം വിളിച്ചത്. ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകളാണ് പുറത്തുവിടാനിരിക്കുന്ന പ്രധാന രേഖയായിട്ടുള്ളത്.
സര്‍വകലാശാലയില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലാണ് ഇപ്പോള്‍ നിയമസഭ പാസാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കുന്ന ബില്ലാണിതെന്നാണ് ഗവര്‍ണറുടെ നിലപാട്. അതിനാല്‍, ഈ ബില്ല് ഗവര്‍ണര്‍ അംഗീകരിക്കാനിടയില്ലെന്ന സൂചനയും തിങ്കളാഴ്ച പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലൂടെ നല്‍കുന്നുണ്ട്.
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിലും ഗവര്‍ണര്‍ക്ക് വിയോജിപ്പിലാണ്്. അതിലും ഒപ്പിടാനിടയില്ലെന്ന സൂചന അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിക്ക് അയക്കാനുള്ള സാധ്യതയാണ് രാജ്ഭവന്‍ നല്‍കുന്നത്.
"
https://www.facebook.com/Malayalivartha

























