കൊലക്കേസ് പ്രതി പിടിയിലായത് എട്ടു മാസങ്ങള്‍ക്കു ശേഷം...... അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാറാണ് പോലീസിന്റെ പിടിയിലായത്

കൊലക്കേസ് പ്രതി പിടിയിലായത് എട്ടു മാസങ്ങള്‍ക്കു ശേഷം...... അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാറാണ് പോലീസിന്റെ പിടിയിലായത്.
ഫറോക്ക് ചുങ്കം മീന്‍ മാര്‍ക്കറ്റിനടുത്തായി ഫറോക്ക് ചുള്ളിപറമ്പില്‍ മടവന്‍പാട്ടില്‍ അര്‍ജ്ജുനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്. ഇയാള്‍ മോഷണ കേസിലും ലഹരിമരുന്ന് വിതരണം ചെയ്ത കേസുകളിലും പ്രതിയാണ്.ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
സുധീഷ് ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീന്‍ മാര്‍ക്കറ്റിനു സമീപത്തെ സ്ലാബില്‍ ഇരുന്ന് മദ്യപിക്കവേ തൊട്ടടുത്തിരുന്ന അര്‍ജ്ജുനനുമായി പരസ്പരം വാക്കേറ്റം നടത്തുകയും അര്‍ജുനനെ സുധീഷ് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
തുടര്‍ന്ന് സുധീഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രക്തം വാര്‍ന്നു കിടന്ന അര്‍ജ്ജുനനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അര്‍ജ്ജുനന്‍ മരണപ്പെട്ടു. ഫറോക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും അപ്പോഴെക്കും സുധീഷ് ഒളിവില്‍ പോയി.
പോലീസ് അന്വേഷിക്കുന്നു ണ്ടെന്ന് മനസ്സിലാക്കിയ പ്രതി നേരെ തമിഴ്‌നാട്ടിലേക്ക് കടന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുകയുമായിരുന്നു. പത്തോളം മൊബൈല്‍ ഫോണുകളും, നിരവധി സിം കാര്‍ഡുകളും മാറ്റി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണത്തെ വഴി തെറ്റിച്ചു വിടാന്‍ ശ്രമിച്ചു.
ഈറോഡില്‍ താമസിച്ചു വരുന്നതിനിടെ കൂടെ ജോലി ചെയ്തിരുന്നയാളെ മദ്യലഹരിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊല ചെയ്ത ശേഷം ബെഡ്ഷീറ്റില്‍ക്കെട്ടി റെയില്‍വേ ട്രാക്കിലിടാന്‍ ശ്രമിച്ചു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് താമരക്കരയില്‍ മറ്റൊരു വേഷത്തില്‍ കഴിയുകയായിരുന്നു.
സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ സുധീഷ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഇയാളെ രാമനാട്ടുകരയില്‍ നിന്നുമാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha

























