ഓണത്തിനു മുമ്പേ കൂപ്പണ്‍ കിട്ടിയിട്ടും കിറ്റ് കിട്ടാതെ തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍... ഓണം കഴിഞ്ഞിട്ടും കൂപ്പണ്‍ കയ്യില്‍ പിടിച്ച് കിറ്റിനായുള്ള കാത്തിരിപ്പ് തുടരുന്നു, തൊഴിലാളികള്‍ പ്രതിഷേധത്തില്‍

ഓണത്തിനു മുമ്പേ കൂപ്പണ്‍ കിട്ടിയിട്ടും കിറ്റ് കിട്ടാതെ തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍... ഓണം കഴിഞ്ഞിട്ടും കൂപ്പണ്‍ കയ്യില്‍ പിടിച്ച് കിറ്റിനായുള്ള കാത്തിരിപ്പ് തുടരുന്നു.
ഓണം കഴിഞ്ഞിട്ടും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഓണക്കിറ്റുകള്‍ കിട്ടിയിട്ടില്ല. പട്ടിണിയില്‍ കഴിയുന്ന 1488 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രത്യേക ഓണക്കിറ്റ് അനുവദിച്ചത്. ഫണ്ട് അനുവദിക്കുന്നതിലെ തടസ്സമാണ് കിറ്റ് വിതരണം മുടങ്ങാന്‍ കാരണമായത്.
വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണമാഘോഷിക്കാനായി സര്‍ക്കാര്‍ നല്‍കിയ കൂപ്പണാണിത്. ഇതു കൊടുത്താല്‍ ഇരുപതു കിലോ അരിയും ഓരോ കിലോ വീതം പഞ്ചസാരയും വെളിച്ചെണ്ണയുമുള്ള പ്രത്യേക കിറ്റ് കിട്ടുമെന്നായിരുന്നു വാഗ്ദാനത്തിലുണ്ടായിരുന്നത്.
കിറ്റിനായി 15 ലക്ഷം രൂപ തൊഴില്‍ വകുപ്പ് കഴിഞ്ഞ ആറാം തീയതി സിവില്‍ സപ്‌ളൈസിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ചിട്ടുണ്ടായിരുന്നു. അന്നു വൈകിട്ട് തന്നെ കാത്തിരപ്പള്ളി ഡിപ്പോ മാനേജര്‍ക്ക് അറിയിപ്പും കിട്ടി. സാധനങ്ങളും അലോട്ട് ചെയ്തു.
എന്നാല്‍ തുക കൈമാറിയ നടപടി ട്രഷറി മരവിപ്പിച്ചു. സര്‍ക്കാര്‍ സാമഗ്രികള്‍ വാങ്ങാന്‍ മുന്‍കൂര്‍ പണം അനുവദിക്കാന്‍ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം മുന്‍കൂര്‍ പണം കിട്ടാതെ കിറ്റ് നല്‍കേണ്ടെന്ന കര്‍ശന നിലപാടിലാണ് സിവില്‍ സപ്‌ളൈസ് വകുപ്പ്.
തര്‍ക്കം പരിഹരിക്കാന്‍നായി സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ മറുപടി. നിലവിലെ അവസ്ഥയില്‍ തൊഴിലാളികള്‍ക്ക് ഓണകിറ്റ് കിട്ടുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. അതേസമയം കിറ്റ് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചതിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണുള്ളത്.
"
https://www.facebook.com/Malayalivartha

























