പ്രതിരോധം തീര്‍ത്ത് വി മുരളീധരന്‍... മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചതിനെ ചൊല്ലി കൂട്ടയടി; എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് കണ്ടതെന്ന് എംവി ജയരാജന്‍; ഗവര്‍ണര്‍ പല നേതാക്കളെയും മതമേധാവികളെയും പോയി കണ്ടിട്ടുണ്ടെന്ന് വി മുരളീധരന്‍

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും കൂട്ടയടി നടക്കുകയാണ്. പല സിപിഎം നേതാക്കളും ഈ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തി.
മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കുറ്റപ്പെടുത്തി. പ്രാദേശിക ഞടട നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോക്കോള്‍ ലംഘിച്ചത് ഗവര്‍ണര്‍ തന്നെയാണ്. ചരിത്ര കോണ്‍ഗ്രസില്‍ ന്യൂനപക്ഷത്തിനെതിരെ സംസാരിച്ചയാളാണ് ഗവര്‍ണര്‍.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസാരിക്കുന്ന മോഹന്‍ ഭാഗവതിനെയാണ് ഗവര്‍ണര്‍ കണ്ടത്. ഗവര്‍ണര്‍ ആര്‍എസ്എസുകാരനാണ്. ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയായി പ്രവര്‍ത്തിക്കുന്നതാണ്. ആര്‍എസ്എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. കേരളത്തിലെ ഗവര്‍ണര്‍ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയല്‍ ശൈലി ഗവര്‍ണര്‍ തുടരണമെന്ന് പറയുന്നതെന്തിന്? എന്ത് ചെയ്താലും കുറ്റം. ഗവര്‍ണര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്.
ഗവര്‍ണര്‍ക്കെതിരായ വധശ്രമത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഗവര്‍ണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.
ഗവര്‍ണര്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ല. സ്വയം കേസെടുക്കണം. ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍. ഗവര്‍ണര്‍ ബില്ല് ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞത് താന്‍ കണ്ടിട്ടില്ല. സിപിഎം പാര്‍ട്ടി സെക്രട്ടറിക്കും കുറച്ച് സംയമനമാകാമെന്നും വി മുരളീധരന്‍ പറഞ്ഞു.
ആര്‍.എസ്.എസ് തിരക്കഥയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജാരോപണങ്ങളൂന്നയിച്ച് കൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചെയ്തികളോട് നിസ്സംഗതയും മമതയും പുലര്‍ത്തുന്ന പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തി. ഭരണഘടനാ പദവിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.
ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷവും ബാദ്ധ്യസ്ഥരാണ്. രാഷട്രീയ സേവകരായ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കൊണ്ട് ബിജെപിയിതര സര്‍ക്കാരുകളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുറന്നെതിര്‍ക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വരാത്തതിനെ ഇടത് പക്ഷ വിരോധമെന്നല്ല, ഭീരുത്വമെന്നാണ് വിളിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിന് പിന്നിലെ ഗൂഡാലോചനയില്‍ ഇന്നലെ മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിര്‍ത്തി. അക്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടാണ്. ചരിത്ര കോണ്‍ഗ്രസ്സില്‍ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സമയമായെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തെ സമീപിക്കാന്‍ സമയമായെന്ന മുന്നറിയിപ്പ് ഗവര്‍ണര്‍ രണ്ടും കല്‍പ്പിച്ചാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
2019 ല്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ ഇര്‍ഫാന്‍് ഹബീബ് തനിക്കെതിരെ പ്രതിഷേധിച്ചത് അദ്ദേഹത്തിന്റെ മണ്ടത്തരമെന്നാണ് ആദ്യം കരുതിയത്. പക്ഷേ നോക്കിനിന്ന പൊലീസ് ഇടപെടാത്തതിന് പിന്നിലെ ഗൂഡാലോചന പിന്നീടാണ് മനസ്സിലായതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
"
https://www.facebook.com/Malayalivartha

























