ഭാഗ്യമെത്തുന്നത് രണ്ടാം തവണ.... തിരുവോണ ബമ്പര്‍ ടിക്കറ്റിലൂടെ ഭഗവതി ലോട്ടറി ഏജന്‍സിക്കു ഭാഗ്യം ലഭിച്ചത് രണ്ടാം തവണ

ഭാഗ്യമെത്തുന്നത് രണ്ടാം തവണ.... തിരുവോണ ബമ്പര്‍ ടിക്കറ്റിലൂടെ ഭഗവതി ലോട്ടറി ഏജന്‍സിക്കു ഭാഗ്യം ലഭിച്ചത് രണ്ടാം തവണ. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപ ശ്രീവരാഹം സ്വദേശി അനൂപിന് ലഭിച്ചപ്പോള്‍, ടിക്കറ്റ് വിറ്റ ഏജന്‍സി ഉടമ ചിറയിന്‍കീഴ് താമരക്കുളം മഠത്തില്‍ വീട്ടില്‍ പി.തങ്കരാജനും ഇത്തവണ ബംപറടിച്ചു.
പഴവങ്ങാടിയിലെ ശാഖയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ചില്ലറ വില്‍പനയായിരുന്നു. 2015ലും തിരുവോണ ബംപര്‍ ഒന്നാം സമ്മാനം വിറ്റത് ഭഗവതി ലോട്ടറി ഏജന്‍സീസിലൂടെയായിരുന്നു. 7 കോടി രൂപയായിരുന്നു അന്നു സമ്മാനത്തുകയായിരുന്നത്.
2017ലെ വിഷു ബംപര്‍ ഒന്നാം സമ്മാനവും, അതേ വര്‍ഷം ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ ഒന്നാം സമ്മാനവും വിറ്റതും ഇതേ ഏജന്‍സി മുഖേനയായിരുന്നു. 2016ല്‍ സമ്മര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റും വിറ്റു. സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിവാര ലോട്ടറികളി!ലൂടെ ഇതു വരെ 125ല്‍ അധികം ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസവും 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമായ ടിക്കറ്റു വിറ്റു. തിരുവോണം ബംപറിലൂടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റു വിറ്റതിനാല്‍ 10% ഏജന്‍സി കമ്മിഷനായി തങ്കരാജനു ലഭ്യമാകും. 2.5 കോടി രൂപയാണ് കമ്മിഷനായി ലഭിക്കുക. നികുതിയും സര്‍ചാര്‍ജും മറ്റും കിഴിച്ച് 1.55 കോടിയാണ് കയ്യില്‍ കിട്ടുകയെന്നും തങ്കരാജന്‍ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ഉള്‍പ്പെടെ 21 ശാഖകളാണ് ഭഗവതി ഏജന്‍സീസിനുള്ളത്. ഇതില്‍ 19 എണ്ണവും തിരുവനന്തപുരത്താണ്. ഏജന്‍സി കമ്മിഷനായി കിട്ടുന്ന തുകയില്‍ ഒരു ഭാഗം ജീവനക്കാര്‍ക്കു നല്‍കുമെന്നു തങ്കരാജന്‍ . ഇരുപതു വര്‍ഷമായി ഈ രംഗത്താണ് പ്രവര്‍ത്തിച്ചു വരുന്നത്.
https://www.facebook.com/Malayalivartha

























