അട്ടപ്പാടി മധുക്കൊലക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്....

അട്ടപ്പാടി മധുക്കൊലക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്.... . ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജിയില്‍ വിധി പറയുക. കേസിലെ പന്ത്രണ്ട് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ 16 പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. ഇവരില്‍ 12 പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു കൂറുമാറ്റിയെന്നാരോപിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊല ചെയ്തത്.
"
https://www.facebook.com/Malayalivartha

























