അടുത്ത മാസം അഞ്ചിനു മുമ്പു ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

അടുത്ത മാസം അഞ്ചിനു മുമ്പു ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി. ചികിത്സാ ധനസഹായം, വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത് നിയന്ത്രിച്ചു.
ഈ മാസം മികച്ച വരുമാനമാണ് നേടുന്നതെങ്കിലും, ഓണം ബോണസും, ഉത്സവ ബത്തയും സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇവ ഉടന്‍ നല്‍കാനിടയില്ല.ശമ്പളം ഉറപ്പാക്കുന്നതിനൊപ്പം ഓര്‍ഡിനറി ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടിയും അടുത്ത മാസം തുടങ്ങും.
സര്‍ക്കാരിന്റെ നിര്‍വചനത്തില്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍ സമയത്തിനുള്ളിലെ എട്ടു മണിക്കൂര്‍ ജോലിയാണ്. തൊഴിലാളി സംഘടനകള്‍ക്ക് ഇതിനോട് വിയോജിപ്പുകളുണ്ട്.
https://www.facebook.com/Malayalivartha

























