കേരള രാഷ്ട്രീയത്തിൽ ഇടക്കാലത്ത് അൽപ്പം ദുർബലമാണ് എന്ന് തോന്നിയ പ്രതിപക്ഷത്തിൻ്റെ പൊളിറ്റിക്കൽ സ്പേയിസിലേക്ക് ആണ് സംഘ പരിവാരം ആരിഫ് മുഹമ്മദ് ഖാൻ എന്ന തങ്ങളുടെ ആശ്രിതനെ നിയോഗിക്കുന്നത്; കേരള ബിജെപിയെ കൊണ്ട് കഴിവില്ലന്നു മനസിലാക്കി കേരളം പിടിക്കാൻ ഉള്ള കുളം കലക്കാൻ ഇറക്കിയ അതേ ആശ്രിതൻ; അഴിമതി ഉണ്ടങ്കിൽ പറയുന്ന കാര്യങ്ങളിൽ കോമൻസെൻസും തെളിവും വേണം; ഗവർണറെ വിമർശിച്ച് ജസ്‌ല മാടശേരി

കേരള രാഷ്ട്രീയത്തിൽ ഇടക്കാലത്ത് അൽപ്പം ദുർബലമാണ് എന്ന് തോന്നിയ പ്രതിപക്ഷത്തിൻ്റെ പൊളിറ്റിക്കൽ സ്പേയിസിലേക്ക് ആണ് സംഘ പരിവാരം ആരിഫ് മുഹമ്മദ് ഖാൻ എന്ന തങ്ങളുടെ ആശ്രിതനെ നിയോഗിക്കുന്നത്. ) കേരള ബിജെപിയെ കൊണ്ട് കഴിവില്ലന്നു മനസിലാക്കി കേരളം പിടിക്കാൻ ഉള്ള കുളം കലക്കാൻ ഇറക്കിയ അതേ ആശ്രിതൻ. വിമർശനവുമായി ജസ്‌ല മാടശേരി രംഗത്ത് വന്നിരിക്കുകയാണ്. ജസ്‌ല പങ്കു വച്ച കുറിപ്പ് ഇങ്ങനെ;
കേരള രാഷ്ട്രീയത്തിൽ ഇടക്കാലത്ത് അൽപ്പം ദുർബലമാണ് എന്ന് തോന്നിയ പ്രതിപക്ഷത്തിൻ്റെ പൊളിറ്റിക്കൽ സ്പേയിസിലേക്ക് ആണ് സംഘ പരിവാരം ആരിഫ് മുഹമ്മദ് ഖാൻ എന്ന തങ്ങളുടെ ആശ്രിതനെ നിയോഗിക്കുന്നത്.( സർസംഘചാലകിനെ സകല പ്രോട്ടോക്കോളും ലംഘിച്ച് അനുഗ്രഹാശിസിന് സന്ദർശിച്ച് വണങ്ങിയ, ആർ എസ്സ് എസ്സ് ബന്ധമുണ്ടന്ന് പരസ്യമായി പറഞ്ഞ ഗവർണ്ണറെ ആറെസ്സ് ആശ്രിതൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല.) കേരള ബിജെപിയെ കൊണ്ട് കഴിവില്ലന്നു മനസിലാക്കി കേരളം പിടിക്കാൻ ഉള്ള കുളം കലക്കാൻ ഇറക്കിയ അതേ ആശ്രിതൻ.
ഏതൊരു കാര്യത്തിനും തെളിവുകളാണ് വേണ്ടത്. ആരോപണ പ്രത്യാരോപണങ്ങളുടേയും പുകമറയുടേയുമാണ് നിർഭാഗ്യവശാൽ കേരള രാഷ്ട്രീയം.പ്രതിപക്ഷങ്ങളുടെ അതേ തന്ത്രം തന്നെ ഗവർണ്ണറും പയറ്റുന്നു. ഒരു ഭരണാധികാരി ഈന്തപഴത്തിനുള്ളിലും, ഖുറാനിലും ബിരിയാണി ചെമ്പിലും ഒക്കെ താരാദാസുമാരേയും, ജാക്കിമാരേയും മാതൃകയാക്കി സ്വർണ്ണക്കടത്ത് നടത്തുമെന്നും, ഷാർജ രാജാവിന് കൈമടക്ക് കൊടുക്കുമെന്നും ഒക്കെ വിശ്വസിക്കുന്നവർ എന്തും വെട്ടി വിഴുങ്ങും.
ഭരണാധികാരി അത് പിണറായി ആയാലും, സുരേന്ദ്രനായാലും സോഷ്യൽ ഓഡിറ്റിംഗിന് വിധേയരായവരാണ്. അഴിമതി ഉണ്ടങ്കിൽ പുറത്ത് വരണം. അതിന് പറയുന്ന കാര്യങ്ങളിൽ കോമൻസെൻസും തെളിവും വേണം. ഗവർണ്ണർ എങ്കിലും തെളിവ് കൊണ്ടുവരുമെന്ന് കരുതിയവർക്ക് 3G പോയത് മിച്ചം.
https://www.facebook.com/Malayalivartha






















