മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം, എട്ടു തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി , വിരാമമായത് എഴുപത് വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്(87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
അദ്ദേഹം മൂന്നു മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു, എട്ടു തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു ആര്യാടന്‍ മുഹമ്മദ്. വിരാമമായത് എഴുപത് വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിന്.
അതേസമയം 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി .1996ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തെത്തി.
1962വണ്ടൂരില്‍ നിന്ന് കെപിസിസി അംഗം. 1969ല്‍ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റായി. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി. എന്നാല്‍ കന്നി തെരഞ്ഞെടുപ്പില്‍ തോറ്റു. 1965ലും, 67ലും നിലമ്പൂരില്‍ നിന്ന് നിയസഭയിലേക്ക് മത്സരിച്ചു. എന്നാല്‍ കെ. കുഞ്ഞാലിയോട് തോറ്റു. 1969ല്‍ ജൂലൈ 28ന് കുഞ്ഞാലി വധക്കേസില്‍ പ്രതിയായി.
കേസില്‍ പിന്നീട് ആര്യാടനെ ഹൈക്കോടതി കുറ്റവിമുക്താനാക്കി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ല്‍ നിലമ്പൂരില്‍ നിന്ന് നിയസഭയിലെത്തി. പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ ആ വര്‍ഷം എംഎല്‍എ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയില്‍ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്.
സി. ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി.എന്നാല്‍, 1982ല്‍ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി. പിന്നീട് ഏറെക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ചു. 1987മുതല്‍ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടു. തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി.
ഹൃദ്രോഗസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മൂന്ന് ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമീപകാലം വരെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
"
https://www.facebook.com/Malayalivartha


























