ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ കക്കാട് മനയില്‍ ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി ഇന്ന് ചുമതലയേല്‍ക്കും

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ കക്കാട് മനയില്‍ ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി (34) ഇന്ന് ചുമതലയേല്‍ക്കും. ആറു മാസമാണ് കാലാവധിയുള്ളത്.
നിലവിലെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ കൂട്ടം നമസ്‌കാരമണ്ഡപത്തില്‍ സമര്‍പ്പിച്ച് ചുമതലയൊഴിയുകയും ചെയ്യും.
ആറുമാസം ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി ക്ഷേത്രമതിലകത്തു നിന്നു പുറത്തുപോകാതെ പുറപ്പെടാശാന്തിയായി കര്‍മ്മങ്ങള്‍ ചെയ്യും. ആയുര്‍വേദ ഡോക്ടറായ ഇദ്ദേഹം മോസ്‌കോയിലെ കേരള സെന്ററില്‍ സേവനം ചെയ്തു വരികയായിരുന്നു. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്നത്.
"
https://www.facebook.com/Malayalivartha

























