കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രാൻഡ് സ്റ്റാൻഡ് ഗ്രാൻഡായി തോന്നിയില്ല; പിച്ചിലേക്ക് വ്യൂ ഗംഭീരം; പക്ഷേ കസേരകളും മറ്റ് അമിനിറ്റിസും നോക്കുമ്പോൾ അത്ര ഗ്രാൻഡ് ആയി ഒന്നും തോന്നിയില്ല; തീർച്ചയായും പേരിനും ടിക്കറ്റ് നിരക്കിനും ഒത്ത ആംബിയൻസ് പ്രതീക്ഷിക്കും; പക്ഷേ ഒരു കാര്യം ഉറപ്പ്; ക്രിക്കറ്റ് ഇനിയും കാര്യവട്ടത്തേക്ക് പറന്നു പറന്നു വന്നുകൊണ്ടിരിക്കും; അത്രയ്ക്ക് ഗംഭീരമായാണ് കാണികൾ അതാഘോഷിച്ചതെന്ന് സുൽഫി നൂഹ്

ഗ്രാൻഡല്ലാത്ത ഗ്രാൻഡ് സ്റ്റാൻഡും കളി ഗംഭീരമാക്കിയ കാണികളും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രാൻഡ് അല്ലാത്ത ഗ്രാൻഡ് സ്റ്റാൻഡിൽ ഇരുന്നാണ് ക്രിക്കറ്റ് കളി കണ്ടത്. ഒരു 150 റണ്ണില്ലാതെയെന്ത് കളിയെന്നുള്ള തോന്നൽ ആദ്യം മുതൽ തോന്നിയിരുന്നു.
പല കാര്യങ്ങൾ പോലെ ഇലക്ട്രി ഫൈയിഗ് അറ്റ്മോസ്ഫിയർ സൃഷ്ടിക്കുന്നതിൽ മലയാളി മോശമല്ലെന്ന് അവർ ഒന്നുകൂടെ തെളിയിച്ചു. ക്രിക്കറ്റ് കാണാൻ പോയ അനുഭവം പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ് . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ഗ്രാൻഡല്ലാത്ത ഗ്രാൻഡ് സ്റ്റാൻഡും കളി ഗംഭീരമാക്കിയ കാണികളും
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രാൻഡ് അല്ലാത്ത ഗ്രാൻഡ് സ്റ്റാൻഡിൽ ഇരുന്നാണ് ക്രിക്കറ്റ് കളി കണ്ടത്. ഒരു 150 റണ്ണില്ലാതെയെന്ത് കളിയെന്നുള്ള തോന്നൽ ആദ്യം മുതൽ തോന്നിയിരുന്നു. പല കാര്യങ്ങൾ പോലെ ഇലക്ട്രി ഫൈയിഗ് അറ്റ്മോസ്ഫിയർ സൃഷ്ടിക്കുന്നതിൽ മലയാളി മോശമല്ലെന്ന് അവർ ഒന്നുകൂടെ തെളിയിച്ചു. ഒഴുകിപ്പോകും കൂടെ. അത്രയ്ക്ക് ഗംഭീരം. പക്ഷേ പറയാനുള്ളത് കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രാൻഡ് സ്റ്റാൻഡിനെ കുറിച്ചാണ്. ഒന്നും ഗ്രാൻഡായി തോന്നിയില്ല. പിച്ചിലേക്ക് വ്യൂ ഗംഭീരം.
പക്ഷേ കസേരകളും മറ്റ് അമിനിറ്റിസും നോക്കുമ്പോൾ അത്ര ഗ്രാൻഡ് ആയി ഒന്നും തോന്നിയില്ല. തീർച്ചയായും പേരിനും ടിക്കറ്റ് നിരക്കിനും ഒത്ത ആംബിയൻസ് പ്രതീക്ഷിക്കും . പക്ഷേ ഒരു കാര്യം ഉറപ്പ്. ക്രിക്കറ്റ് ഇനിയും കാര്യവട്ടത്തേക്ക് പറന്നു പറന്നു വന്നുകൊണ്ടിരിക്കും. അത്രയ്ക്ക് ഗംഭീരമായാണ് കാണികൾ അതാഘോഷിച്ചത്.
വരുംകാലങ്ങളിൽ ആ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫെസിലിറ്റികൾ കൂടുതൽ കൂടുതൽ കൂടുതൽ അപ്ഗ്രേഡ് ചെയ്തുകൊണ്ടിരുന്നാൽ ലോകത്തെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നായി മാറും ഗ്രീൻഫീൽഡ്. സാധാരണ ചെയ്യാറുള്ളത് പോലെ ഒരു പ്രധാനപ്പെട്ട ഇവൻറ് കഴിഞ്ഞാൽ തിരിഞ്ഞു നോക്കാതീരിക്കുന്നത് തീർച്ചയായും നല്ലതല്ല. ഒറ്റവാക്കിൽ പറഞ്ഞാൽ കളി ഗംഭീരമാക്കിയത് കാണികൾ.
https://www.facebook.com/Malayalivartha

























