യൂണിറ്റി ഹൗസില്‍ പണം കുഴിച്ചിട്ടിണ്ടുണ്ടോ? മാന്തി പരിശോധിക്കും എന്‍ ഐ എ എത്തും.

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ കോടികള്‍ വരുന്ന ഫണ്ട് കൈകാര്യം ചെയ്തത് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് എന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി ഇത്തരത്തില്‍ യൂണിറ്റി ഹൗസിലേയ്ക്ക് കൊണ്ടുവന്ന 10 കോടി രൂപയാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തതെന്നാണ് സൂചന. ചെന്നൈ, മന്നാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പണം കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് തമിഴ്‌നാട് പോലീസ് പിടികൂടുന്നത്. കേരള രജിസ്‌ടേഷനുള്ള അശോക് ലൈലാന്റ് ലോറിയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഹുണ്ടായി കാറും പിടിച്ചെടുത്തിട്ടുണ്ട്. പണം കോഴിക്കോട്ടേയ്ക്ക് തന്നെയാണ് കടത്താനിരുന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടുണ്ട്. അതുകൊണ്ടാണ് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസിലേയ്ക്ക് സംശയ മുനകള്‍ നീളുന്നത്.
നേരത്തേ അതായത് എന്‍ഐഎയുടെ ഓപ്പറേഷന് മുമ്പ് ആകെ 120 കോടിയോളം രൂപയുടെ ഇടപാടുകള്‍ ഇവിടെ നടന്നുവെന്നാണ് നിഗമനം. ഇടപാടുകള്‍ നടത്തിയ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റി ഓഫിസാണ് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ്. വന്‍കിട പണമിടപാട് അടക്കമുള്ളവ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ചായിരുന്നുവെന്ന കണ്ടെത്തലുമുണ്ട്. വിദേശത്തുനിന്നും സ്വദേശത്തു നിന്നുമായി 120 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചതെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇതിനായി ആയിരത്തിലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ ഷഫീഖ് ആണ്. ഖത്തറിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇയാള്‍. ഇവരില്‍ നിന്നെല്ലാം മീഞ്ചന്തയിലെ യൂണിറ്റി ഹൗസിലെത്തിയ പണം പിന്നീട് എവിടെയാണ് പോയത് എന്നുളളത് ഇന്നും ദുരൂഹമാണ്.
പണം കണ്ടെത്താന്‍ നീക്കം തുടങ്ങി. കേന്ദ്ര ഏജന്‍സികളെ ഭയന്ന് പരിസരത്ത് കുഴിച്ചിടാനുള്ള സാധ്യതയാണ് കണക്കുകൂട്ടപ്പെടുന്നത്. അല്ലെങ്കില്‍ യൂണിറ്റി ഹൗസുമായി ബന്ധമുള്ളവരുടെ സംരക്ഷണ വലയത്തില്‍ ആ പണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്തായാലും കേന്ദ്രം നിരോധിച്ചിട്ടും കേരളത്തില്‍ ഇപ്പോഴും ഈ സംഘടനകള്‍ സ്വയ്‌ര്യ വ്യവഹാരം തുടരുകയാണ്. ഇത്രയും തെളിവുകള്‍ ലഭ്യമായ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഉടന്‍ തന്നെ മറ്റൊരു ശുദ്ധി കലശം കൂടി നടത്തും. ഇതിനെല്ലാം പിണറായി വിജയനാണ് ഇവര്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നാണ് ആക്ഷേപം.
പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തി രണ്ട് ദിവസം പിന്നിട്ടിട്ടും കോഴിക്കോടുള്ള പിഎഫ്‌ഐയുടെ ഈ സംസ്ഥാന സമിതി ഓഫീസ് പൂട്ടിയിട്ടിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട് തന്നെ ദുരൂഹമാണ്. ഇവരുടെ പ്രധാനകേന്ദ്രമായ കോഴിക്കോടിലെ ഓഫീസ് സീല്‍ ചെയ്യാത്തത് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വലിയ അമര്‍ഷത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തിന്റെ അടിസ്ഥാത്തില്‍ ഇന്നെങ്കിലും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം യൂണിറ്റി ഹൗസില്‍ നിന്ന് നേരത്തേ പോയ പണം തിരികെ എത്തിയതാണോ. അതോ ഈ ആവശ്യത്തിനുവേണ്ടി പിരിച്ചതാണോ. ആ ദുബായ് ബന്ധം ഇതെല്ലാം പുറത്തുവരേണ്ടതുണ്ട്. എന്തായാലും കോഴിക്കോട് അത്തോളി സ്വദേശിയായ കെ.പി.സഫീറാണ് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് തന്നെയായിരുന്നു ഈ ഇടപാടുകളെല്ലാം നടന്നിരിക്കുന്നതും. മലപ്പുറം പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്റ് ബി.പി.അബ്ദുല്‍ റസാഖാണ് അബുദാബി കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിച്ചതെന്നും അന്വേഷണസംഘം പറയുന്നു.
വന്‍കിട സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രവാസികളില്‍നിന്ന് എല്ലാ മാസവും നിശ്ചിത സംഖ്യ പിരിവ് വാങ്ങിയിരുന്നു. ഇവ ഏകോപിപ്പിച്ചതും യൂണിറ്റി ഹൗസിലാണ്. ഇങ്ങനെ ലഭിക്കുന്ന പണം ഏതു തരത്തിലാണ് ചെലവിട്ടതെന്ന് കണ്ടെത്താനായിട്ടില്ല. അത് ചെലവിട്ടതാണോ അതോ ഇത്തരം ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചതാണോ എന്നതും അറിയേണ്ടതുണ്ട്. തമിഴ്‌നാട് നിന്ന് പിടികൂടിയ പണം. ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം നല്‍കുന്നതെന്നാണ് നിസാര്‍ പോലീസിനോട് പറഞ്ഞത്. പണം കൈമാറുന്നതിനിടെ നിസാര്‍ അഹമ്മദിനെയും ഡ്രൈവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും തമിഴ്‌നാട് പൊലീസ് പിടികൂടുകയായിരുന്നു.
ഈ നീക്കങ്ങളിലൂടെ സിപിഎം കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം അട്ടിമറിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പോപ്പുലര്‍ ഫ്രണ്ട് സംഘടനക്കെതിരേ തിടുക്കത്തില്‍ തീരുമാനം വേണ്ടാ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഗൗരവമായി കേന്ദ്ര സര്‍ക്കാര്‍ കാണുകയാണ്. ഇന്ത്യയിലെ ഏക സംസ്ഥാനം മാത്രമാണിത് പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ പിണറായി വിജയന്റെ പ്രസ്ഥാവനയെ ഗൗരമായാണ് കാണുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരേ മുഴുവന്‍ യു ഡി എഫ് ക്യാമ്പിലേക്ക് പോകാതെ സി.പി.എം ക്യാമ്പില്‍ എത്തിക്കാന്‍ വേണ്ടി നടത്തുന്ന നീക്കത്തിനു പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രമാണിത്. പോപ്പുലര്‍ ഫ്രണ്ട്കാരേ ലൂഗുകാര്‍ തള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha

























