പിണറായുയുടെ ഒത്താശയില്‍ തെളിവുകളെല്ലാം നശിപ്പിച്ചു; എന്‍ഐഎ നീക്കം വെറുതെയായോ?

എന്‍ഐഎ പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഈഅവസരത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്ന് ഫയലുകളും മറ്റു സാധനങ്ങളും ഒളിപ്പിച്ച് കടത്തുന്നതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കേരളത്തിലേയ്ക്ക് എന്‍ഐഎ എത്തിയാല്‍ ഈ തെളിവുകളൊന്നും ഇനി കാണാന്‍ ഇടയില്ല. അതി വേഗത്തില്‍ ഈ തെളിവുകളെല്ലാം മാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് അണികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു നല്‍കുന്നത് കേരളത്തിലെ സര്‍ക്കാരാണ്. കാരണം നിരോധനം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഇന്നാണ് പോലീസ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടിക്കാന്‍ ഇറങ്ങിയത്. തിടുക്കത്തിലുള്ള നടപടി വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെടും എന്ന് ചുരുക്കം.
മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ഓഫീസുകളില്‍ നിന്ന് വിവിധ രേഖകളാണ് കഴിഞ്ഞ ദിവസം വ്യാപകമായി രഹസ്യമായി നീക്കം ചെയ്യപ്പെട്ടത്. ആയഞ്ചേരി എസ്ഡിപിഐ ഓഫീസില്‍ മാത്രമായി കെട്ടുകണക്കിന് ഫയലുകളും മറ്റ് രേഖകളുമാണ് മാറ്റിയത്. കഴിഞ്ഞ കാലങ്ങളില്‍ വിവിധ യോഗങ്ങളുടെ മിനിറ്റ്‌സ് പുസ്തകങ്ങളും ഇതില്‍പ്പെടും.
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികളുടെ കൈകളില്‍ അകപ്പെടാതിരിക്കാനുള്ള മുന്‍ കരുതലായാണ് ഓഫീസുകളിലെ കടലാസുകള്‍ മാറ്റുന്നതെന്നാണ് വിവരം. പലയിടങ്ങളിലെയും ഓഫീസുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ എടുത്തുമാറ്റിയ നിലയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് സംഘടന നല്‍കിയ കണക്കില്‍ വന്‍ കൃത്രിമം നടത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോടികളുടെ വരുമാനം ലഭിച്ചിട്ടുണ്ടെന്നാണ് യാഥാര്‍ത്ഥ്യമെങ്കിലും കാല്‍ ലക്ഷം രൂപയുടെ കണക്ക് മാത്രമാണ് കമ്മിഷന് ഹാജരാക്കിയതെന്നാണ് പറയപ്പെടുന്നത്.
നടപടിക്ക് സാധ്യതയുണ്ടെന്ന ഭയത്തിലാണ് ഓഫീസുകളിലെ രേഖകളും വ്യാപകമായി മാറ്റുന്നത്. എന്നാല്‍ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം എസ്ഡിപിഐ ഓഫീസുകളിലെ ഫയല്‍ നീക്കത്തെ ഗൗരവമായി കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ നിരോധിത സംഘടനകളുടെ ചുമരെഴുത്തുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും വടകരയില്‍ സജീവമാണ്. കൊടികളും തോരണങ്ങളും സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം സംബന്ധിച്ച് പോലും അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
ഇക്കഴിഞ്ഞ പതിനേഴിന് നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചുമരെഴുത്തുകളും ഉള്‍പ്പടെ വടകര നഗരത്തിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേ സമയം വിഷയം ദേശീയ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പിഎഫ്‌ഐയുടെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം പത്തനം തിട്ടയിലും നടന്നു. വര്‍ഷങ്ങളായി പൂട്ടിയിട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്ന് ബാഗില്‍ സാധനങ്ങള്‍ കടത്തുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീടുകളിലെ പോലീസ് പരിശോധനയ്ക്ക് പിന്നാലെയാണ് സാധനങ്ങള്‍ കടത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണ് വര്‍ഷങ്ങളായി പൂട്ടിയിട്ട കടയില്‍ നിന്ന് ചാക്കിലും, ബാഗിലുമായി സാധനങ്ങള്‍ കടത്തിയത്. കടയുടെ ഉള്ളില്‍ കുഴിക്കുന്ന ശബ്ദം കേട്ടതായി സമീപത്തെ വ്യാപാരികള്‍ പേലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു.
സാധനങ്ങള്‍ വാഹനത്തില്‍ കടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ജനം ടിവിക്ക് ലഭിച്ചു. എസ്ഡിപിഐ മുളന്തറ ബ്രാഞ്ച് പ്രസിഡണ്ട് അസീബിന്റെ കടയില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്. എന്തായാലും തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ സമ്മതിച്ച സ്ഥിതിയ്ക്ക് ശക്തമായ നടപടി ഉണ്ടാകും.
എന്നാല്‍ കേരളം ഇവരെ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് ഇത്രയും നാള്‍ തീറ്റിപ്പോറ്റുകയായിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന് എല്ലാ മാസവും സര്‍ക്കാര്‍ വക ശമ്പളം. തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിനാണ് എല്ലാ മാസവും 67,600 രൂപ കെഎസ്ഇബി ശമ്പളമായി കൊടുക്കുന്നത്.
കെഎസ്ഇബി മഞ്ചേരി ഡിവിഷന്‍ റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു ഒ.എം.എ. സലാം. തീവ്രവാദ പ്രവര്‍ത്തനത്തിനു പണം പിരിച്ചതിന് 2020 ഡിസംബര്‍ ആദ്യം അറസ്റ്റിലായി. ഇതേത്തുടര്‍ന്ന് 2020 ഡിസംബര്‍ 14ന് സലാമിനെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ വ്യക്തിക്ക് ആറു മാസത്തേക്ക് ഉപജീവന ബത്ത നല്കണമെന്നാണ് നിയമം. അതിനിടെ സസ്‌പെന്‍ഷനു കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണം. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ നിര്‍ത്തി ശമ്പളം കൊടുക്കണമെന്നാണ് നിയമം.
ഇതിന്റെ ആനുകൂല്യം പറ്റിയാണ് സലാമിനു ശമ്പളം നല്കുന്നത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ് അന്വേഷണം. ഇതിനിടെ സലാം ജാമ്യത്തിലിറങ്ങി. നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടുപോയി. ശമ്പളം നല്കുന്നത് പുറത്തറിയാതിരിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമര്‍പ്പിച്ച ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റിലുണ്ട്. മാര്‍ച്ച് 2003 മുതല്‍ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കല്‍ ലീവെടുത്താണ് ഭീകര പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ വീട്ടില്‍ നിന്നു സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി നടപടികളിലേക്കു നീങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha

























