ആരെയും വേട്ടയാടുകയാണെന്ന തോന്നല്‍ പാടില്ല; സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണം; പിണറായിയുടെ നിര്‍ദേശങ്ങളിങ്ങനെ

പിഎഫ്‌ഐ നിരോധനത്തില്‍ തുടര്‍ നടപടികള്‍ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആരെയും വേട്ടയാടുകയാണെന്ന തോന്നല്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയും നിര്‍ദ്ദേശം.
ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതല്‍ തടങ്കല്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി പരമാവധി ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. പൊലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ശുപാര്‍ശകളില്‍ സംശയമുണ്ടെങ്കില്‍ കളക്ടര്‍മാരും എസ്പിമാരുമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോട്ടയത്ത് കാപ്പയില്‍ നിന്നും ഒഴിവാക്കിയ ഗുണ്ട, സ്റ്റേഷന് മുന്നില്‍ കൊലപാതകം നടത്തിയ കാര്യവും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.
കാപ്പാ ശുപാര്‍ശയില്‍ ഉത്തരവിടുന്നതില്‍ ചില കളക്ടര്‍മാര്‍ പിന്നോട്ടാണ്. അത് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒരു നിയമം എല്ലാ ജില്ലാ കളക്ടര്‍മാരും ഒരേ പോലെ ഉപയോഗിക്കണം. ഗുണ്ടകളെയും ലഹരി വില്‍പ്പനക്കാരെയും അമര്‍ച്ച ചെയ്യുക തന്നെ വേണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. എസ്ഡിപി ആക്ട് പ്രകാരം 118 ശുപാര്‍ശ തയ്യാറായിട്ടുണ്ടെന്ന് എഡിജിപി വിജയ സാക്കറെ യോഗത്തില്‍ പറഞ്ഞു. കളക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പി.എഫ് ഐ പോലുള്ള സംഘടനകള്‍ തലപൊക്കി സര്‍വനാശം വിതയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പാ ചുമത്തുന്നതില്‍ കളക്ടര്‍മാര്‍ പിന്നാക്കം പോയത് ഗുണ്ടകളുടെ വിളയാട്ടലിന് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ വലിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നടപടി. യുഎപിഎ നിയമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എസ്പിമാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കും. പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും.
ഉത്തരവ് ഇറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് കേരളം ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്. സി പി എം സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ചെറിയ കാലതാമസം നേരിട്ടിരുന്നു. കേരളം ഉത്തരവ് ഇറക്കാത്തതിന്റെ കാരണം കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോഴാണ് കോള്‍ഡ് സ്റ്റോറേജിലായിരുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തെടുത്തത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കമുള്ള മേഖലകളില്‍ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടര്‍ നടപടികളും സംസ്ഥാനങ്ങളില്‍ ഇന്ന് ഉണ്ടാകും. ആസ്തികള്‍ കണ്ട് കെട്ടുന്നതും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. ഇതിന് സംസ്ഥാന തലത്തില്‍ .കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം പരിശോധിക്കുന്നത് കാരണം സംസ്ഥാനത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കേന്ദ്രത്തെ പറ്റിക്കാന്‍ നിന്നാല്‍ പണി കിട്ടുമെന്ന വിശ്വാസം പിണറായിക്കുണ്ട്. വീട്ടില്‍ നിന്നു തന്നെ സമ്മര്‍ദ്ദം വന്നിട്ടും പിണറായി മുട്ടുമടക്കാത്തത് ഇതുകൊണ്ടാണ്.
.അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ ഇന്നലെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്നലെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. അബ്ദുള്‍ സത്താറിനെ രാത്രിയോടെ പൊലീസ് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. യുഎപിഎ, ഗൂഢാലോചന, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് അബ്ദുള്‍ സത്താറിനെതിരെ ചുമത്തിയിട്ടുള്ളത്.
തന്നെ ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന വിശ്വാസമാണ് സത്താറിനുണ്ടായിരുന്നത്. അതുകൊണ്ടാണ് കുറ്റകൃത്യത്തിന് ശേഷവും ഇയാള്‍ കേരളം വിടാതെ കൊല്ലത്ത് തുടര്‍ന്നത്. ചില പ്രമുഖ സി പി എം നേതാക്കളാണ് സത്താറിന് വേണ്ടി ഇടപെട്ടത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുമെന്നാണ് സത്താര്‍ ഉള്‍പ്പെട്ട പി.എഫ് ഐ നേതാക്കള്‍ കരുതിയത്. എന്നാല്‍ പിണറായി നരേന്ദ്ര മോദിയെ കണ്ട് ഭയന്നു വിറച്ചിരിക്കയാണ്. അതിനാല്‍ അദ്ദേഹം സത്താര്‍ ഉള്‍പ്പെടെ ആരെയും സഹായിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു കഴിഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം എട്ട് അനുബന്ധ സംഘടനകളെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് അബ്ദുല്‍ സത്താര്‍ പിടിയിലായത്. രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താലില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ കൂടി വന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ കുടുങ്ങി.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെ!ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് പണം നല്‍കാന്‍ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാര്‍ങധരന്‍ ആണ് ക്ലെയിംസ് കമ്മീഷണര്‍.
https://www.facebook.com/Malayalivartha

























