ബിജെപി നേതാവായ ബിന്ദുമോനുമായി മുത്തുകുമാർ സൗഹൃദം സ്ഥാപിച്ചത്, ഒരു സംഘം ചെറുപ്പക്കാരുമായുണ്ടായ തർക്കത്തിൽ ഇടനിലനിന്നതോടെ: കിലോമീറ്ററുകൾ ദൂരമുണ്ടെങ്കിലും, വേർപിരിയാത്ത കൂട്ടുകാർ....

സുഹൃത്തിന്റെ വീടിന് പിന്നിലെ ചാര്‍ത്തില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട ആര്യാട് സ്വദേശി ബിന്ദുമോൻ വീട്ടുകാർക്കും നാട്ടുകാരും. പ്രിയപ്പെട്ടവനായിരുന്നു. പ്രതി ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറുമായി (51) ബിന്ദുമോന് അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. കൈതത്തിൽ പ്രദേശത്തായിരുന്നു മുത്തുകുമാറിന്റെ താമസം. എട്ടുവർഷംമുമ്പ് ആദ്യം വലിയ കലവൂരിലേക്കും തുടർന്നു ചങ്ങനാശ്ശേരിക്കും താമസംമാറിയ മുത്തുകുമാറിനെക്കുറിച്ച് നാട്ടുകാർക്കു കൂടുതലായി അറിയില്ല. നാട്ടിൽ മുത്തുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബിന്ദുമോനായിരുന്നു.
കഴിഞ്ഞാഴ്ച ബിന്ദുമോനൊടൊപ്പം മുത്തുകുമാറിനെ പാതിരപ്പള്ളിയിൽവെച്ചു ചില സുഹൃത്തുക്കൾ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നേതാജി ഷണ്മുഖം പ്രദേശത്തെ മരണാനന്തരച്ചടങ്ങിലും മണ്ണഞ്ചേരിയിലെ മറ്റൊരു മരണവീട്ടിലും പോകുകയാണെന്നു പറഞ്ഞാണു ബിന്ദുമോൻ വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, മണ്ണഞ്ചേരിയിൽ എത്തിയില്ല. അന്നുരാവിലെ മറ്റു ചില സുഹൃത്തുക്കൾ ക്ഷണിച്ചെങ്കിലും അത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് ബിന്ദുമോൻ ഒഴിവായി. മുത്തുകുമാറുമായി നാട്ടിൽ ബന്ധമുണ്ടായിരുന്നതു ബിന്ദുമോനു മാത്രമാണ്. മുത്തുകുമാർ മുമ്പൊരുതവണ വീട്ടിൽ വന്നുപോയതായി ബിന്ദുമോന്റെ വീട്ടുകാർ പറയുന്നു.
ചെറുകിട കയർ ഫാക്ടറിയിലെ ജോലിക്കു പുറമെ സ്ഥലക്കച്ചവടത്തിൽ ബ്രോക്കർമാരെയും ബിന്ദുമോൻ സഹായിക്കാറുണ്ടായിരുന്നു. ബിജെപി ആര്യാട് കിഴക്ക് മൂന്നാംവാർഡ് ചുമതലവഹിച്ചിരുന്ന ബിന്ദുമോൻ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയംഗവും ആയിരുന്നു. മുത്തുകുമാറും ബിജെപി അനുഭാവിയാണ്. ഏതാനും വർഷം മുമ്പ് ഒരുസംഘം ചെറുപ്പക്കാരും ബിന്ദുമോനും തമ്മിൽ വഴക്കുണ്ടായപ്പോൾ ഇടനിലനിന്നതു മുത്തുകുമാറായിരുന്നു. തുടർന്നാണ് ഇവർ ആത്മമിത്രങ്ങളായത്.
ആര്യാട് സ്വദേശി ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ. മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ പൊലീസ് മൊബൈൽ കാൾ റെക്കോർഡ് പരിശോധിച്ച് ബിന്ദുകുമാറിന് അവസാനം വന്ന ഫോൺവിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തിൽ ഒഴുക്കൻ മട്ടിലായിരുന്നു മറുപടി. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ മുങ്ങി. ഇതിൽ സംശയം തോന്നിയ പൊലീസ് മുത്തുകുമാർ താമസിക്കുന്ന വാകവീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും. അതിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha