കൊല്ലത്ത് ഈ കണ്ട പ്രശ്നങ്ങൾ ഒന്നും ഇല്ലേ... കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കൊല്ലം മാറുകയാന്നെന്ന് പറഞ്ഞത് വെറുതെ... കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളവർ യഥാർത്ഥത്തിൽ കൊല്ലംകാരല്ല...കൊല്ലത്തെ പരിഹസിക്കുന്നവർ ഈ കണക്ക് ഒന്ന് കേൾക്കണേ..
2022ലെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ഒന്നാം സ്ഥാനത് എറണാകുളം ജില്ലയാണ്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കൊല്ലം ജില്ലയിൽ നിന്ന് ഉയരുന്നത് നിരവധി അടിപിടി കേസുകൾ വയറലായിരുന്നു.
എന്നാൽ ഈ വർഷം ഇതുവരെയുള്ള ലഭ്യമായ കണക്കനുസരിച്ച് 30, 016 കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നേരിയ വ്യത്യാസത്തിൽ തൊട്ടുപുറകെ തന്നെ രണ്ടാംസ്ഥാനം കരസ്ഥമാക്കി കൊണ്ട് തിരുവനന്തപുരവും . 29, 338 കേസുകൾ. തൃശൂർ, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. ഈ പട്ടികയിൽ ആറാം സ്ഥാനത്തു മാത്രമാണ് കൊല്ലം ജില്ല. 13116 കേസുകളാണ് ഈ വർഷം കൊല്ലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 2766 കേസുകൾ.
അതേസമയം ഈ വർഷം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 340 കേസുകളാണ് തിരുവനന്തപുരത്തുള്ളത്. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. 302 കേസുകൾ. ഈ പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് കൊല്ലം. 226 കേസുകളാണ് ഈ വർഷം ഇതുവരെ കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതായത് പോക്സോ കേസുകൾ ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിലാണെന്ന പ്രചാരണത്തിലും യാഥാർത്ഥ്യമില്ല.
https://www.facebook.com/Malayalivartha