ഡ്രൈവര്‍ക്കു പിന്നാലെ ഉടമയും..... വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റില്‍...

ഡ്രൈവര്‍ക്കു പിന്നാലെ ഉടമയും..... വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുണ്‍ അറസ്റ്റിലായി... പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തില്‍പ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വേഗത കൂടിയെന്ന അലര്‍ട്ട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുണ്‍ അത് അവഗണിക്കുകയാണുണ്ടായത്. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താനായി ശ്രമിച്ചതും കുറ്റമായി ചുമത്തിയിട്ടുണ്ട്.
അമിത വേഗത തടയാനായി അരുണ്‍ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കില്‍ വന്‍ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും വിശദീകരിച്ച് പൊലീസ് . കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് അറിയിച്ചു.
അതേസമയം ബസ് ഡ്രൈവര്‍ ജോമോനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവര്‍ ജോമോനെതിരെ നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാല്‍ അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവര്‍ അമിത വേഗതയില്‍ ബസ് ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതിനാലാണ് ഡ്രൈവര്‍ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തത്.
വടക്കഞ്ചേരിയില്‍ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റര്‍ വേഗത്തില്‍ എന്നതിന് കൂടുതല്‍ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലര്‍ട് ഉടമയ്ക്കും ആര്‍ടിഒ കണ്‍ട്രോള്‍ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലര്‍ട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























