ശിവഗിരി തീര്‍ത്ഥാടന നവതി- ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധര്‍മ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും

ശിവഗിരി തീര്‍ത്ഥാടന നവതി- ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുധര്‍മ്മ പ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഇന്ന് ഉച്ചയ്ക്ക് 2ന് പേട്ട എസ്.എന്‍.ഡി.പി ഹാളിലാണ് നടക്കുക. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനന്ദ, വി. ജോയി എം എല്‍ എ, സ്വാമി ശുഭാീഗാനന്ദ, സ്വാമി ബോധി തീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സഭാ രജിസ്ട്രാര്‍ അഡ്വ. പി. എം. മധു, വൈസ് പ്രസിഡന്റ് അനില്‍ തടാലില്‍, തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സുജാദേവി, ഡോ. സുശീല, അഡ്വ. കെ. സാംബശിവന്‍, വി. കെ. ബിജു, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിക്കും. ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു നന്ദിയും പറയും.
https://www.facebook.com/Malayalivartha

























