502 കോടി രൂപയുടെ ലഹരിക്കേസിൽ വിജിൻ വർഗീസ് വീണ്ടും അറസ്റ്റിൽ; കടത്തിയത് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 50 കിലോഗ്രാം കൊക്കെയ്ൻ

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ഇന്ത്യയിലേയ്ക്ക് കടത്തിയ കേസിൽ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിൻ വർഗീസ് മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിൽ 50 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ കേസിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) മുംബൈയിൽ അറസ്റ്റ് ചെയ്തത്. ആപ്പിൾ പെട്ടികൾക്കിടയിൽ ഒളിപ്പിച്ചാണ് ലഹരിമരുന്നു കടത്തിയത്. ആദ്യത്തെ കേസിൽ ഡിആർഐയുടെ കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിജിൻ മാനേജിങ് ഡയറക്ടറായുള്ള യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് എന്ന സ്ഥാപനം നവിമുംബൈയിലെ തുറമുഖത്ത് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 198 കിലോഗ്രാം മെതാംഫെറ്റമിനും 9 കിലോഗ്രാം കൊക്കെയ്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആദ്യ അറസ്റ്റ് നടന്നത്. ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മലപ്പുറം കോട്ടയ്ക്കൽ തച്ചൻപറമ്പൻ മൻസൂറിനായി ഡിആർഐ സംഘം ഇന്റർപോളിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്. മൻസൂറിന്റെ ഉടമസ്ഥതയിൽ ദക്ഷിണാഫ്രിക്കയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് വഴിയാണ് ഇറക്കുമതി നടത്തിയതെന്നാണ് വിജിന്റെ മൊഴി. സംഭവത്തിൽ
മൻസൂറിന്റെ പഴയ പാസ്‌പോര്‍ട്ടും ഭാര്യയുടെ മൊബൈല്‍ഫോണും ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടുമാസത്തോളം ഇവിടെയുണ്ടായിരുന്ന മന്‍സൂര്‍ സെപ്റ്റംബര്‍ 19-നാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലേക്കു പോയത്. മകന്‍ നാട്ടിലായിരുന്നപ്പോള്‍ ജൊഹാനസ്ബര്‍ഗില്‍നിന്നയച്ച കണ്ടെയ്‌നറിലെ പെട്ടിയില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നും മകന്‍ നിരപരാധിയാണെന്നും മന്‍സൂറിന്റെ പിതാവ് മൊയ്തീന്‍ അഹമ്മദ് പ്രതികരിച്ചിരുന്നു. 14 വര്‍ഷമായി ജൊഹാനസ്ബര്‍ഗില്‍ പഴം കയറ്റുമതി ബിസിനസ് നടത്തുകയാണ് മന്‍സൂര്‍.
ആപ്പിൾ കച്ചവടത്തിന്റെ മറവിൽ വിജിൻ നടത്തിയ ഇന്റർനാഷണൽ മയക്ക് മരുന്ന് വിൽപ്പന ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കച്ചവടം പിടിക്കുവാൻ എന്ന പേരിൽ മാർക്കറ്റിൽ 200 രൂപ വിലയുള്ള ഗുണമേന്മ കൂടിയ ആപ്പിൾ 100 രൂപയ്ക്കായിരുന്നു വിജിന്റെ കാലടിയിലെ യുമ്മിറ്റോ ഇന്റർനാഷനൽ എന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ വിറ്റുപോയിരുന്നത്. ഓറഞ്ച് ഉൾപ്പെടെയുള്ള ഗുണനിലവാരമുള്ള പഴവർഗങ്ങൾ വൻ വില കുറവിൽ കാലടിയിൽ കച്ചവടം നടത്തിയത് പഴവർഗ കച്ചവടത്തിന്റെ മാർക്കറ്റ് പിടിക്കുവാനുള്ള തന്ത്രം മാത്രമാണന്നാണ് വ്യാപാരികൾ വിചാരിച്ചിരുന്നത്.
മലയാളികൾ കേട്ടിട്ടുള്ളതുമാത്രമായ പഴവർഗങ്ങൾ കാലടിയിൽ എത്തിച്ച് വൻ വില ക്കുറവിൽ വിൽപന നടത്തിയതുമൂലം ഈ സ്ഥാപനം വൻ കച്ചവടം ഉണ്ടാക്കുകയും ചെയ്തിരുന്നു. വില കുറവിൽ പഴവർഗങ്ങൾ വിറ്റത് കോടികളുടെ ലഹരി കച്ചവടത്തിന്റെ മറവിലായിരുന്നുവെന്ന് അറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ നാട്ടുകാർ ഞെട്ടി.
സൗമ്യമായ പെരുമാറ്റവും ജനങ്ങളോടുള്ള ഇടപെടലും ഈ സ്ഥാപനത്തെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജനസമ്മതമാക്കിയിരുന്നു. ഇവർ വില കുറച്ച് പഴവർഗങ്ങൾ നൽകുവാൻ തുടങ്ങിയതോടെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല ഏജൻസികളും ഈ പ്രദേശത്ത് നിന്നും പിൻമാറിയിരുന്നു. വിജിനും ഏതാനും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ കോവിഡ് കാലത്താണ് കാലടിയിലെ മലയാറ്റൂർ റോഡിൽ വലിയ പഴ ഗോഡൗണും ശീതികരണിയും ആരംഭിച്ചത്. കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കൾക്കും വിജിൻ വർഗീസിന്റെ ലഹരി കച്ചവടം അറിയുമോയെന്ന് അറിയാൻ സാധ്യതയില്ലന്നും വ്യാപാരികൾ പറഞ്ഞു.
എന്നാൽ ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ദുബായി ആസ്ഥാനമായിട്ടാണ് യമ്മിറ്റോ ഇന്റർനാഷനൽ എന്ന പേരിൽ ബിസനസ് ആരംഭിക്കുന്നത്. ലഹരി കടത്ത് സുഗമമാക്കുന്നതിന് മാത്രമാണ് ദുബായ് കേന്ദ്രീകരിച്ച് സ്ഥാപനം തുടങ്ങിയത്. സ്ഥാപനത്തിന്റെ തുടക്കത്തിൽ മാസ്‌കും പി.പി.ഇ കിറ്റും മറ്റ് കോവിഡ് ഉൽപന്നങ്ങളുമാണ് തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നത്. പിന്നീടാണ് ഇവർ പഴവർഗങ്ങളുടെ ഇറക്കുമതിയിലേയ്ക്ക് തിരിയുന്നത്. പഴവർഗങ്ങളുടെ മറവിൽ മയക്കുമരുന്ന് കടത്തുക മാത്രമായിരുന്നു ലക്ഷ്യം.
ആൽവിൻ എന്ന ജീവനക്കാരന്റെ പേരിൽ അങ്കമാലിയിൽ വാടകയ്ക്ക് എടുത്ത കടമുറി ഉപയോഗിച്ച് ലൈസൻസ് എടുത്തതിനു ശേഷം സ്ഥാപനം കൂടുതൽ സൗകര്യാർഥം കാലടിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്ത്യയ്ക്ക് പുറമെ ദുബായി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും യമ്മിറ്റോ ഇന്റർനാഷനലിന് ഓഫീസുകൾ ഉൾപ്പെടെ വിപുലമായ ശൃഖലയുണ്ടെന്നാണ് പറയപ്പെടുന്നത്. ഫ്രഷ് പഴവും പച്ചക്കറികളും ശേഖരിച്ചാണ് 'ഇറക്കുമതിയും കയറ്റുമതിയും നടത്തിയിരുന്നത്. വാങ്ങുന്ന സാധനങ്ങൾക്ക് ന്യായമായ വിലയും നൽകിയിരുന്നു. കൂടാതെ ഇവരുടെ മാന്യമായ പെരമാറ്റവും നാട്ടുകാരുടെ ഇടയിൽ സംശയം ഉണ്ടാകാതിരിക്കുന്നതിന് കാരണമായി.
https://www.facebook.com/Malayalivartha






















