പാലക്കാട് മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് നേരെ തെരുവ് നായ ആക്രമണം, പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി, ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്നും വരികയായിരുന്ന ഏഴു വയസുകാരിയെയും തെരുവ് നായ ആക്രമിച്ചു

പാലക്കാട് നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ. കെ. ദിവാകരന് കയ്യിലും കാലിലും കടിയേറ്റിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായതെന്ന് കെ. കെ. ദിവാകരൻ പറഞ്ഞു. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്നും വരികയായിരുന്ന ഏഴു വയസുകാരിയെയും തെരുവ് നായ ആക്രമിച്ചു. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ സ്‌കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം.
കുട്ടികളുടെ ബഹളംകേട്ട് പിതാവ് ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. പിന്നീട് കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. വലതുകാലിന് ആഴമേറിയ മുറിവേറ്റ കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു.
https://www.facebook.com/Malayalivartha






















