ഒറ്റപ്പാലം സഗരസഭയുടെ മുൻ വൈസ് ചെയർമാനും ഇടതുപക്ഷ സഹചാരിയുമായ പ്രദീപ് കുമാർ അന്തരിച്ചു
ഒറ്റപ്പാലം സഗരസഭയുടെ മുൻ വൈസ് ചെയർമാനും ഇടതുപക്ഷ സഹചാരിയുമായ പ്രദീപ് കുമാർ അന്തരിച്ചു. ഒറ്റപ്പാലം പനമ്പറ്റക്കളത്തിൽ പ്രദീപ് പട്ടാമ്പിയിലും ഒറ്റപ്പാലത്തുമായിരുന്നു വിദ്യാഭ്യാസം.എസ് എഫ് ഐ യുടെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന പ്രദീപ് സി പി എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു. ഫേസ്ബുക്കിൽ ഒറ്റപ്പാലം നഗരത്തെ ക്കുറിച്ചും ചുറ്റുപാടുമുള്ള ഗ്രാമീണ ജീവിതത്തെക്കുറിച്ചും മണ്ണിൽ വേരോടിയ നിരവധി കഥകൾ പങ്കുവെച്ചിരുന്നു. അധ്യാപികയായ രാജലക്ഷ്മിയാണ് ഭാര്യ. രണ്ടു മക്കൾ.
https://www.facebook.com/Malayalivartha






















