കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ വിജയം നേടിയപ്പോൾ അടുത്തവിജയത്തിൽ പന്ത് തട്ടാനുള്ള കാത്തിരിപ്പിലാണ് ഈ 17ക്കാരൻ.. ഈ അച്ഛന്റെ കണ്ണീർ ദൈവം കണ്ട നിമിഷം... ഇത് ചെങ്കൽ ചുളയിലെ ചുള്ളൻ ശ്രീകുട്ടന്റെ കഥ...

ബ്ലാസ്റ്റേഴിസിന്റെ സീനിയർ ടീമിൽ ഇടം നേടിയ മുതൽ മാമൻ വാങ്ങി നൽകിയ ബൂട്ടുമായി കാത്തിരിക്കുകയാണ് ശ്രീകുട്ടൻ.കഴിഞ്ഞ വര്ഷം മുതലാണ് ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമാകുന്നത്. ഒരു വർഷം ബി ടീമിനൊപ്പം പരിശീലനം. ഇത്തവണത്തെ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എ ടീമിൽ ഇടം നേടി.
അച്ഛൻ മണിക്കുട്ടന്റെ ആഗ്രഹം മകനിലൂടെ നേടിയ ആവേശത്തിലാണ് ഈ കുടുംബം.ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി നിന്ന നിമിഷം മുതൽ സീനീയർ ടീമിൽ ഇടം പിടക്കാനുള്ള കഠിന പരിശ്രമത്തലായിരുന്നു. സഹലും, ലൂണയുമടക്കമുള്ള സീനിയർ താരങ്ങൾ നൽകിയ അറിവുകൾ, പരിശീലനസമയത്ത് പോലും വാശിയേറിയ പോരാട്ടം നടത്തുവാനുള്ള കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നിർദേശങ്ങൾ. എല്ലാം കൃത്യമായി ചേർന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ എ ടീമിലേക്കുള്ള അവസരം.ആദ്യം ക്രിക്കറ്റായിരുന്നു ശ്രീക്കുട്ടന് ഇഷ്ടം.
തന്റെ പാത പിന്തുടരാതെ ക്രിക്കറ്റിനെ ശ്രീക്കുട്ടൻ തിരഞ്ഞെടുത്തപ്പോൾ ആദ്യം സങ്കടം തോന്നി. പന്നീട് ഫുട്ബോളിനെ സ്നേഹിക്കാൻ തുടങ്ങിയതോടെ സന്തോഷമായെന്നും അച്ഛൻ പറഞ്ഞു.അച്ഛനെപോലെ അമ്മയും ശ്രീകുട്ടനോടൊപ്പം എല്ലാ വിധ പിന്തുണയ്ക്കും ഉണ്ട്.ട്രിപ്പിള്‍ കളിച്ചാണ് തുടക്കം പിന്നീട് സെവ്നസിലേക്കും ക്ലബ്ബുകളിലേക്കും മാറി. ഇനി കാത്തിരിപ്പാണ് ശ്രീക്കുട്ടൻ കേരളത്തിന് വേണ്ടി നേടുന്ന ഗോളിനായി....
https://www.facebook.com/Malayalivartha






















