ഖാർഗെ ജിയുടെ മികവിൽ അടുത്ത ലോകസഭയിൽ കോൺഗ്രസ്സ് പാർട്ടി ഒറ്റക്ക് ജയിച്ച് അധികാരത്തിൽ വന്നു എന്ന് സങ്കൽപിക്കുക അപ്പോൾ രാഹുൽ ജിക്ക് പ്രധാനമന്ത്രിയാകാൻ പറ്റും; മറിച്ച് ശശി തരൂ ഇപ്പോൾ ഈ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അടുത്ത ലോകസഭയിൽ കോൺഗ്രസ്സ് ജയിച്ചാൽ ശശി തരൂർ ജിയെ പ്രധാനമന്ത്രിയാക്കേണ്ടി വരും; നെഹ്റു കുടുംബത്തിൽ നിന്നുള്ള നേതാക്കന്മാർക്ക് മാത്രമേ പാർട്ടിയെ ഒന്നിച്ചു കൊണ്ട് പോകുവാൻ പറ്റൂ; പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം

മല്ലികാർജുൻ ഖാർഗെ ജിയും ശശി തരൂർ ജിയും ഏറ്റുമുട്ടുന്ന കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഖാർഗെ ജി വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്നാണ് എൻ്റെ നിരീക്ഷണം..യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഈ വിജയത്തിലൂടെ അദ്ദേഹത്തിന് കഴിയും എന്നാണ് കരുതുന്നത്. രാഷ്ടീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം മല്ലികാർജുൻ ഖാർഗെ ജിയും ശശി തരൂർ ജിയും ഏറ്റുമുട്ടുന്ന കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഖാർഗെ ജി വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്നാണ് എൻ്റെ നിരീക്ഷണം..യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഈ വിജയത്തിലൂടെ അദ്ദേഹത്തിന് കഴിയും എന്നാണ് കരുതുന്നത്. ഇന്ത്യ മുഴുവൻ പോയിട്ട് കേരളത്തിലെ വോട്ടവകാശം ഉള്ള നേതാക്കന്മാരുടെ പോലും വലിയ രീതിയിലെ പിന്തുണ ഇല്ലാത്ത ശശി തരൂർ ജി തോൽക്കും എന്നാണ് കരുതപ്പെടുന്നത്.
ചിന്തിക്കുക.. തോറ്റാൽ കോൺഗ്രസ്സ് വിടും അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ്സ് വിടും എന്നൊക്കെ പറയുന്ന നേതാക്കളെക്കാൾ എന്തുകൊണ്ടും 80 കാരനായ ഖാർഗെ ജി യോഗ്യൻ ആണ്. രാഷ്ട്രീയത്തിൽ തൻ്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. എന്തായാലും തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോൺഗ്രസിനു വലിയ മാറ്റമുണ്ടാവും എന്നു കരുതാം.
(വാൽ കഷ്ണം... ഖാർഗെ ജിയുടെ മികവിൽ അടുത്ത ലോകസഭയിൽ കോൺഗ്രസ്സ് പാർട്ടി ഒറ്റക്ക് ജയിച്ച് അധികാരത്തിൽ വന്നു എന്ന് വെറുതെ സങ്കൽപിക്കുക, അപ്പോൾ രാഹുൽ ജിക്ക് ഈസി ആയി പ്രധാനമന്ത്രി ആകുവാൻ പറ്റും. മറിച്ച് ബൈ ചാൻസ് , ശശി തരൂർ ജി ഇപ്പൊൾ ഈ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ , അടുത്ത ലോകസഭയിൽ കോൺഗ്രസ്സ് ജയിച്ചാൽ ശശി തരൂർ ജിയെ പ്രധാനമന്ത്രി ആക്കേണ്ടി വരും. നെഹ്റു കുടുംബത്തിൽ നിന്നുള്ള നേതാക്കന്മാർക്ക് മാത്രമേ പാർട്ടിയെ ഒന്നിച്ചു കൊണ്ട് പോകുവാൻ പറ്റൂ. അതിനാൽ ഖാർഗെ ജി ഈ തെരഞ്ഞെടുപ്പിൽ ജയിച്ചേ പറ്റൂ..)
https://www.facebook.com/Malayalivartha






















