മുണ്ടും ഷർട്ടും ഹെൽമെറ്റും ധരിച്ചെത്തി ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് യുവാവിന്റെ മോഷണം: ആറ് ഭണ്ഡാരങ്ങളിലായി നഷ്ടപ്പെട്ടത് അമ്പതിനായിരത്തിലധികം രൂപയെന്ന് ക്ഷേത്രം ജീവനക്കാര്‍

ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം. ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങൾ തുറന്നാണ് മോഷണം നടത്തിയത്. ഇതിൽ ആറ് ഭണ്ഡാരങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 4.45ന് ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്ന വിവരം ആദ്യമറിഞ്ഞത്.
മുണ്ടും ഷർട്ടും ഹെൽമെറ്റും ധരിച്ച മോഷ്ടാവ് പുലർച്ചെ 3.45ഓടെയാണ് ക്ഷേത്രവളപ്പിൽ കടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസും ഡോഗ്‌സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നവരാത്രി ഉത്സവം കഴിഞ്ഞതിന് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. അതിനാല്‍ ആറ് ഭണ്ഡാരത്തിലും കൂടി കുറഞ്ഞത് അമ്പതിനായിരം രൂപയെങ്കിലും മോഷണം പോയിട്ടുണ്ടാവുമെന്നാണ് ക്ഷേത്രം ജീവനക്കാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















