സമരത്തിന്‍റെ പ്രത്യാഘാതം ആറുമാസം വരെ പദ്ധതിയെ ബാധിക്കും; തുറമുഖ നിർമാണത്തിനായി കല്ല് കൊണ്ടു വരാനോ, നിര്‍മാണം നടത്താനോ സാധിക്കുന്നില്ല; വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്ങ്ങൾ കടുക്കുകയാണ്. അദാനി ഗ്രൂപ്പ് ആണ് ഈ വിഷയത്തിലകപ്പെട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. തുറമുഖ നിർമാണത്തിനായി കല്ല് കൊണ്ടുവരാനോ, നിര്‍മാണം നടത്താനോ സാധിക്കുന്നില്ല.
ഈ വിഷയം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിക്ക് റിപ്പോർട്ട് നൽകിയിരിക്കുകായണ് . നഷ്ടത്തിന്‍റെ കണക്കുകളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട് . സമരത്തിന്‍റെ പ്രത്യാഘാതം ആറുമാസം വരെ പദ്ധതിയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്നലെ വീണ്ടും ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി നിർണ്ണായകമായ തീരുമാനം എടുത്തിരിക്കുകയാണ്. വിഴിഞ്ഞം സമര പന്തൽ എത്രയും പെട്ടെന്ന് പൊളിച്ച് മാറ്റണമെന്നാണ് ഹൈക്കോടതി സമരക്കാർക്ക് നിർദേശം നൽകിയത് . അദാനി നൽകിയ കോടതിയലക്ഷ്യ കേസിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചു ഉത്തരവ് പുറപ്പെടുവച്ചത്. പന്തൽ പൊളിച്ച് മാറ്റണമെന്ന് സമരക്കാർക്ക് നേരത്തെ നിർദേശം കൊടുത്തിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സമരപ്പന്തൽ പൊളിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം.
എന്നാൽ കോടതിവിധി പരിശോധിക്കട്ടെ എന്നാണ് ഈ ഒരു വിഷയത്തിൽ സമരക്കാർ പ്രതികരിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പാണ് പൊതുവഴി കൈയേറിയത് എന്നും സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ല എന്നും അവർ സമര പ്രതിനിധികൾ പറഞ്ഞത് . വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.
വിഴിഞ്ഞത്തെ തീര ശോഷO പഠിക്കാൻ വിദഗ്ധസമിതിയെ നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. എംഡി കുടാലെ അധ്യക്ഷനായ സമിതിയിൽ നാൽ അംഗങ്ങൾ ഉണ്ട്. വിഴിഞ്ഞം സമരസമിതി അംഗങ്ങൾ സംഘത്തിൽ ഇല്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha






















