സ്വന്തം വീട്ടിലെ സ്വീകരണമുറിയിലെ സോഫയിരുന്ന് ഒടിടിയിൽ സിനിമ കാണുമ്പോൾ ഉറങ്ങി പോയത് സിനിമാസ്വാദന ജീവിതത്തിൽ എനിക്ക് "ന്നാ താൻ കേസ് കൊട് " എന്ന സിനിമ ആദ്യ അനുഭവമായിരുന്നു; കോടതികളെയും ന്യായാധിപരേയും കോടതി നടപടികളെയും ഇത്രമേൽ അപഹാസ്യമായി ചിത്രീകരിച്ച ഒരു സിനിമയിൽ ബാർ കൗൺസിൽ മുൻപാകെ എൻറോൾ ചെയ്ത ഒരു അഭിഭാഷകൻ ഭാഗമാവുന്നത്, അത് ആഘോഷിക്കപ്പെടുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തതാണ്; പൊട്ടിത്തെറിച്ച് സംഗീത ലക്ഷ്മണ

തീയറ്ററിൽ ബോക്സോഫീസ് പൊളിച്ചടുക്കുകയും നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിറഞ്ഞൊഴുകുകയും ചെയ്ത സ്ഥിതിക്ക് മൂപ്പര് അഭിനയിച്ച സിനിമയെ കുറിച്ച് ഇനി ഞാനൊരു നഗ്നസത്യം പറയാം! സ്വന്തം വീട്ടിലെ സ്വീകരണമുറിയിലെ സോഫയിരുന്ന് OTT യിൽ സിനിമ കാണുമ്പോൾ ഉറങ്ങി പോയത് സിനിമാസ്വാദനജീവിതത്തിൽ എനിക്ക് "ന്നാ താൻ കേസ് കൊട് " എന്ന സിനിമ ആദ്യ അനുഭവമായിരുന്നു. വിമർശനവുമായി സംഗീത ലക്ഷ്മണ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എത്രയോ എത്രയോ കാലമായി വാർത്താചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ശ്രീജിത്ത് പണിക്കർ തലയിൽ കൈവെച്ച് പരിതപിച്ചു പോയത് ഇത് ആദ്യമാണോ? സിനിമയിലെ കോമാളി വക്കീലിന്റെ റിയൽ ലൈഫ് മടയത്തം കേട്ടാൽ വക്കീൽ അല്ലാത്തവർ പോലും അന്തം വിട്ടുപോകും! തീയറ്ററിൽ ബോക്സോഫീസ് പൊളിച്ചടുക്കുകയും നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിറഞ്ഞൊഴുകുകയും ചെയ്ത സ്ഥിതിക്ക് മൂപ്പര് അഭിനയിച്ച സിനിമയെ കുറിച്ച് ഇനി ഞാനൊരു നഗ്നസത്യം പറയാം!
സ്വന്തം വീട്ടിലെ സ്വീകരണമുറിയിലെ സോഫയിരുന്ന് OTT യിൽ സിനിമ കാണുമ്പോൾ ഉറങ്ങി പോയത് സിനിമാസ്വാദനജീവിതത്തിൽ എനിക്ക് "ന്നാ താൻ കേസ് കൊട് " എന്ന സിനിമ ആദ്യ അനുഭവമായിരുന്നു. കുഞ്ചാക്കോ ബോബന്റെ വൈറലായ ഡാൻസ് തുടക്കത്തിൽ തന്നെ തീർന്നു കിട്ടി. ആ ടീച്ചർ കാമുകിയുടെ നടനം മാത്രമാണ് ആശ്വാസമായത്. കോടതികളെയും ന്യായാധിപരേയും കോടതി നടപടികളെയും ഇത്രമേൽ അപഹാസ്യമായി ചിത്രീകരിച്ച ഒരു സിനിമയിൽ ബാർ കൗൺസിൽ മുൻപാകെ എൻറോൾ ചെയ്ത ഒരു അഭിഭാഷകൻ ഭാഗമാവുന്നത്, അത് ആഘോഷിക്കപ്പെടുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തതാണ്. ആരോട് പറയാനാണ് ആര് കേൾക്കാനാണ്?
https://www.facebook.com/Malayalivartha


























