വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

വെള്ളിയാഴ്ച വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലാകും. മുന്‍കൂര്‍ ജാമ്യത്തിന് സാധ്യതകളൊന്നുമില്ലാതിരിക്കെ വീണ ജയിലാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മുന്‍ മുഖ്യമന്ത്രിയുടെയും നിലവില്‍ പ്രതിപക്ഷ നേതാവിന്റെയും മകള്‍ എന്ന പരിഗണനയൊന്നും വീണയ്ക്ക് കിട്ടില്ല. മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ ഭാര്യ എന്ന പരിഗണനയും നിയമത്തിനു മുന്നില്‍ വീണയ്ക്ക് ലഭിക്കില്ല. വീണ വിജയന്റെ അക്കൗണ്ടില്‍ കരിമണല്‍ കര്‍ത്ത വെറുതെ കൊടുത്ത പണം പിണറായി വിജയനുള്ള ഉപകാരമായിരുന്നുവെന്ന കേരളത്തിലെ ജനം തിരിച്ചറിയുകയാണ്.
വീണ അറസ്റ്റിലായാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് രാജിവച്ചൊഴിയുകയേ നിവൃത്തിയുള്ളു. കേരളരാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്കാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്. അടിമസഖാക്കളെ തെരുവിലിറക്കി യുദ്ധം നയിച്ച് വീണയുടെ അറസ്റ്റ് തടയാന്‍ സിപിഎം നീക്കം നടത്തിയാല്‍ രമേശ് ചെന്നിത്തലയുടെ പോലീസ് അടിമച്ചമര്‍ത്തും.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. വീണ തൈക്കണ്ടിയേയും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയേയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൈവശമുണ്ട്. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളിയ സാഹചര്യത്തില്‍ ഇഡി കര്‍ക്കശമായ നടപടികളിലേക്കാണ് നീങ്ങുന്നത്. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
അന്വേഷണത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വീണയെ രക്ഷിക്കാന്‍ പിണറായി വിജയനോ സിപിഎം പാര്‍ട്ടിക്കോ ഒന്നും ചെയ്യാനാകില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ വന്നുചേര്‍ന്നിരിക്കുന്നത്. 2016 മുതല്‍ 2020, 21 വരെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി, സിഎംആര്‍ എല്ലില്‍ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയത് എന്തിനെന്ന ചോദ്യത്തിന് വീണയ്ക്ക് പറയാന്‍ ഉത്തരമില്ല. എന്തിനു കൊടുത്തു എന്നതിനും ഉത്തരമില്ല.
സി എം ആര്‍ എല്‍ - എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടി അറസ്റ്റിലായാല്‍ സിപിഎം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിത്തറയാണ് കേരളത്തില്‍ ഇളകാന്‍ പോകുന്നത്. കരിമണല്‍ കമ്പനിയുമായി വീണയും എക്‌സാലോജിക്കുമുണ്ടാക്കിയ കരാര്‍ പകര്‍പ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടില്‍ വീണയെ പൂട്ടാന്‍ തന്നെയാണ് ഇഡിയുടെ നീക്കം.
2016 ഡിസംബര്‍ 30 ന് സി എം ആര്‍ എല്ലുമായി വീണ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ്, 2017 മാര്‍ച്ച് രണ്ടിന് എക്‌സാലോജിക്കും കരിമണല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍, എക്‌സാലോജിക് നല്‍കിയ സേവനങ്ങളുടെ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ കമ്പനിയുടെ ലോണ്‍ വിശദാംശങ്ങള്‍, വീണയുമായി കമ്പനി നടത്തിയ ലോണ്‍ ഇടപാട് രേഖകള്‍ അടക്കം മുഴുവന്‍ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ശേഖരിച്ച ശേഷമാണ് വീണയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന് പുറമെ എക്‌സാലോജിക്കിലെ ജീവനക്കാരുടേതടക്കമുള്ള മൊഴികളുടെ പകര്‍പ്പും ഇഡിയുടെ കൈവശമുണ്ട്. കേസില്‍ നടപടികളെല്ലാം വേഗത്തിലാക്കാനാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഇഡിയുടെ യോഗത്തില്‍ തീരുമാനമായത്.
സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ പത്തരയക്ക് ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് ടി. വീണയ്ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്.സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ വിനിയോഗിച്ചത് എന്ന് ഇഡി കൃത്യമായി പരിശോധിക്കും.
കേസില്‍ സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുണ്ടാക്കിയ കരാറുകള്‍, കൈമാറിയ തുക എന്നിവ സംബന്ധിച്ച നിരവധി പേജുകളുള്ള ചോദ്യാവലിയാണ് ഇഡി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ ശേഖരിച്ച 134 സുപ്രധാന രേഖകള്‍ ഇഡിക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം കലൂര്‍ പിഎംഎല്‍എ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകളിലെ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലും അടുത്ത നടപടിയായി അറസ്റ്റുമുണ്ടാകും. അറസ്റ്റ് രേഖപ്പെടുത്ത വീണയെ ജാമ്യത്തില്‍ വിടാനുള്ള സാധ്യത വിരളമാണെന്നാണ് സൂചനകള്‍. അധികാരത്തിന്റെ പിന്‍ബലത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി മകള്‍ കോഴ വാങ്ങിയെന്നതാണ് പ്രസക്തമായ കാര്യം.
.കൊച്ചിയില്‍ ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവിന്‍ നേരിട്ടാണ് കേസ് വിലയിരുത്തുന്നതും വീണയെ ചോദ്യം ചെയ്യാനൊരുങ്ങുന്നതും. ഇലക്ട്രോണിക് തെളിവുകളുടെയും റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളുടെയും പകര്‍പ്പുകള്‍ ഇഡിയുടെ കൈവശമുണ്ട്. മരവിപ്പിച്ച 18.36 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കാര്യങ്ങള്‍ നീങ്ങുകയാണ്. ചെന്നൈ സോണല്‍ ഓഫീസിലെ സ്പെഷ്യല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, കൊച്ചി ഓഫീസിന്റെ ചുമതല വഹിക്കുന്ന ചെന്നൈയിലെ അഡിഷണല്‍ ഡയറക്ടര്‍ അഭ്യുദയ് എ.ആനന്ദ് എന്നിവര്‍ക്കുപുറമെ, ഡല്‍ഹി ആസ്ഥാനത്തെ പ്രോസിക്യൂഷന്‍ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കടവന്ത്രയിലെ ഓഫീസില്‍ വീണയെ ചോദ്യം ചെയ്യാനുണ്ടാകും.
https://www.facebook.com/Malayalivartha


























