ഡ്രൈവറിന്റെ അശ്രദ്ധ മാത്രമല്ല മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തമില്ലായ്മയും ആ കുഞ്ഞുങ്ങളുടെ ജീവൻ തെരുവിൽ പൊലിയാൻ കാരണമായിട്ടുണ്ട്; സഭ അന്വേഷിക്കേണ്ടത് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനരീതികളാണ്; ഈ അപകടത്തിന്റെ കാരണക്കാരനായ കുപ്രസിദ്ധനായ ഒരാൾ ആ സ്കൂളിന്റെ സ്ഥിരം ഡ്രൈവർ ആയത് എങ്ങനെ; പലതും സഭയുടെ കീഴ്‌വഴക്കങ്ങളിൽ നിന്നും മാറി വ്യക്തിപരമായ താല്പര്യങ്ങളിലേക്ക് ചുരുങ്ങി പോകുന്നു എന്നത് ചൂണ്ടി കാണിക്കുവാനാണ് പോസ്റ്റ് ഇട്ടത്; വിമർശകർക്ക് മറുപടിയുമായി സിൻസി അനിൽ

അപകടം നടന്ന കുട്ടികൾ പഠിച്ച മുളന്ത്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സ്കൂളിനെ കുറിച്ച് സിൻസി അനിൽ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു. അതിന് വന്ന കമന്റുകളോട് പ്രതികരിക്കുകയാണ് സിൻസി ഇപ്പോൾ. സിൻസിയുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിൽ കുറെയധികം കമെന്റുകൾ കണ്ടു.... സഭയെ അപമാനിക്കുവാൻ പോസ്റ്റ് ഇട്ടു... പോസ്റ്റ് ഇട്ട സമയം ഉചിതമല്ല.... എന്നതൊക്കെയാണ് ചില കമെന്റുകൾ... എല്ലായിടത്തും മറുപടി പറയുവാൻ ആകുന്നില്ല... പറയുവാൻ ഉള്ളത് ഇതാണ്... ഈ സഭ എന്നത് ഞാനും എന്റെ കുടുംബവും കൂടി അടങ്ങുന്നതാണ്... അനേകം സ്ഥാപനങ്ങൾ ഉള്ള സഭയുടെ കീഴിലുള്ള ""ഒരു""" സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം മാത്രമാണ് എന്റെ പോസ്റ്റ്....
ഇപ്പോൾ ഉണ്ടായ പോസ്റ്റിനു കാരണം ആ അപകടം തന്നെയാണ്... ആ സ്കൂളിലെ കുട്ടികൾ മരണപെട്ടു എന്നത് തന്നെയാണ്... ഡ്രൈവറിന്റെ അശ്രദ്ധ മാത്രമല്ല മാനേജ്മെന്റ്ന്റെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തമില്ലായ്മയും ആ കുഞ്ഞുങ്ങളുടെ ജീവൻ തെരുവിൽ പൊലിയാൻ കാരണമായിട്ടുണ്ട് എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... സഭ അന്വേഷിക്കേണ്ടത് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനരീതികളാണ്...
ഈ അപകടത്തിന്റെ കാരണക്കാരൻ ആയ കുപ്രസിദ്ധനായ ഒരാൾ ആ സ്കൂളിന്റെ സ്ഥിരം ഡ്രൈവർ ആയത് എങ്ങനെ എന്നതാണ്... പലതും സഭയുടെ കീഴ്‌വഴക്കങ്ങളിൽ നിന്നും മാറി വ്യക്തിപരമായ താല്പര്യങ്ങളിലേക്ക് ചുരുങ്ങി പോകുന്നു എന്നത് ചൂണ്ടി കാണിക്കുവാനാണ് പോസ്റ്റ് ഇട്ടത്... എന്റെ അനുഭവം ഒരു ഉദാഹരണം മാത്രമാണ്... തൊട്ട് മുൻപുള്ള പോസ്റ്റിന്റെ കമന്റ് ബോക്സ് വായിച്ചാൽ ആ സ്കൂളിൽ നിന്നും പലർക്കുമുള്ള ദുരനുഭവങ്ങൾ കൂടി ചേർത്തു വായിക്കുവാനാകും...
തിരുത്തപെടേണ്ടത് തിരുത്തപെട്ടെ മതിയാകൂ.. അതു ചർച്ച ചെയ്യപ്പെടുന്ന സമയം ചിലപ്പോൾ വളരെ മോശം സമയമായിരിക്കും... സഭാവിശ്വാസികൾ എന്ന ലേബലിൽ വന്ന് സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നവർ ഒന്നോർക്കുക... ആരും വിമർശനങ്ങൾക്ക് അതീതരല്ല... ഇനി ഈ വിഷയത്തിൽ ഒരു പ്രതികരണം ഉണ്ടാവുകയില്ല... മറ്റൊന്നും കൊണ്ടല്ല ... നെറ്റ്വർക്ക് കുറവുള്ള സ്ഥലത്താണ്...
https://www.facebook.com/Malayalivartha


























