രണ്ടു വര്‍ഷത്തോളം മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

രണ്ടു വര്‍ഷത്തോളം മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ചാലിശ്ശേരിയിലാണ് സംഭവം. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. രണ്ടു വര്‍ഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. ഇതിനിടയില്‍ രണ്ടുപേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛന്‍ പല തരത്തില്‍ പീഡനം തുടര്‍ന്നു.
ഇതോടെ വിവാഹിതരായ പെണ്‍കുട്ടികള്‍ വീട്ടില്‍വരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിര്‍ന്ന രണ്ടുപേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വിശദമായി മൊഴി എടുത്തതോടെയാണ് പീഡനവിവരം പുറത്തായത്. പ്രതിയെ പട്ടാമ്ബി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























