മിന്നല്‍ പരിശോധന... സ്വകാര്യ ബസ് പരിശോധനയില്‍ ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 351 കേസുകള്‍

കൊച്ചിയിലെ സ്വകാര്യ ബസ് പരിശോധനയില്‍ ഇന്ന് മാത്രം 351 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ അഞ്ച് കേസുകള്‍ മദ്യപിച്ച് വാഹനമോടിച്ചതിനാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 878 ബസുകളില്‍ ഇന്ന് പരിശോധന നടത്തി. എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെ ഫോര്‍ട്ട് കൊച്ചിയിലും വിവിധ പ്രദേശങ്ങളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്.
എറണാകുളം തോപ്പുംപടിയില്‍ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബസ് െ്രെഡവര്‍ അനസിനെതിരെയാണ് കേസെടുത്തത്. ബസുകളുടെ മത്സര ഓട്ടത്തില്‍ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവനെന്ന് മരിച്ച ലോറന്‍സിന്റെ മകള്‍ അന്ന പറഞ്ഞു. അപകടം വരുത്തിയ ബസ് കോണ്‍ഗ്രസ് നേതാവായ തൃക്കാക്കര നഗരസഭാംഗം പി.എം.അബ്ദുവിന്റേത് ആണ്. ഇടച്ചിറ വാര്‍ഡ് മെമ്പര്‍ കൂടിയാണ് പി.എം.അബ്ദു.
കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം. പ്രവാസിയായ ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസ് ആണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ബസ് ലോറന്‍സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബസ് ഡ്രൈവര്‍ അനസിനെതിരെ നരഹത്യാ വകുപ്പ് പ്രകാരമാണ് കേസ്. കാക്കനാട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാന എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളില്‍ പോയ െ്രെഡവര്‍ അനസിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബസ് ഉടമക്ക് എതിരെ നടപടി വേണമെന്നും ഒരാള്‍ക്കും ഇനി ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുതെന്നും മരിച്ച ലോറന്‍സിന്റെ മകള്‍ അന്ന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























